ബിജെപി പതാക തലതിരിച്ചുയർത്തി ഖുശ്ബു; താൻ തുമ്മിയാൽ വാർത്തയെന്ന് നടി

പതാക ഉയർത്തി താരം മടങ്ങി കുറച്ചു കഴിഞ്ഞാണ് തലതിരിഞ്ഞത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തിരിച്ചിറക്കി ശരിയാക്കുകയായിരുന്നു

Update: 2022-04-06 16:16 GMT

ബിജെപി പതാക തലതിരിച്ചുയർത്തി നടിയും പാർട്ടി നേതാവുമായ ഖുശ്ബു. ബിജെപിയുടെ 42ാം സ്ഥാപക ദിനത്തിൽ ചെന്നൈ ത്യാഗരായ നഗറിലെ പാർട്ടി ഓഫീസിൽ പതാക ഉയർത്തുമ്പോഴാണ് അബദ്ധം പിണഞ്ഞത്. പതാക ഉയർത്തി താരം മടങ്ങി കുറച്ചു കഴിഞ്ഞാണ് തലതിരിഞ്ഞത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തിരിച്ചിറക്കി ശരിയാക്കുകയായിരുന്നു. 1980ൽ സ്ഥാപിക്കപ്പെട്ട ബിജെപിയുടെ സ്ഥാപക ദിന ചടങ്ങുകളുടെ ഭാഗമായാണ് ഇവിടെയും പരിപാടി സംഘടിപ്പിക്കപ്പെട്ടത്.


Advertising
Advertising


അതേസമയം, പതാക തലകീഴായിരുന്നില്ലെന്നും ഉയർത്തിയ ശേഷമുള്ള ദൃശ്യം നോക്കുവെന്നും ഖുശ്ബു പിന്നീട് ട്വിറ്ററിൽ പ്രതികരിച്ചു. പാതിവെന്ത വാർത്തകൾ കൊണ്ടുനടക്കുന്നത് ലജ്ജാകരമാണെന്നും അത്തരം വാർത്തകളോട് പ്രതികരിക്കുന്ന ജോക്കർമാരെ ഓർത്ത് ലജ്ജിക്കുന്നുവെന്നും അവർ കുറിച്ചു. ഖുശ്ബു തുമ്മിയാലും വാർത്തയാകുമെന്ന് തന്നെ അറിയിച്ചതിന് നന്ദിയെന്നും അതാണ് തന്റെ ശക്തിയെന്നും അവർ പരിഹസിച്ചു.


Full View

Actress and party leader Khushboo hoists the BJP flag mistakenly 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News