ആണവോർജം സ്വകാര്യ മേഖലക്ക് ; ബിൽ അവതരിപ്പിച്ചതിന് പിന്നാലെ കമ്പനിയുമായി അദാനി

ആദാനി ഗ്രൂപ്പ് ആണവോർജ രംഗത്ത് നിക്ഷേപം നടത്താനുള്ള താൽപര്യം അറിയിച്ചതിന് പിന്നാലെയാണ് ശാന്തി ബിൽ എന്ന് പേരിട്ട ബിൽ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചത്

Update: 2026-02-14 06:44 GMT

ന്യുഡൽഹി: ആണവോർജ മേഖലയിൽ സ്വകാര്യ കമ്പനികളെ അനുവദിക്കുന്ന  ബിൽ കേന്ദ്രസ‍ർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ ആണവോർജ കമ്പനി ആരംഭിച്ച് അദാനി ഗ്രൂപ്പ്. അദാനി പവറിന്റെ കീഴിൽ അദാനി അറ്റോമിക് എനർജി ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചതായാണ് അദാനി ഗ്രൂപ്പ് സ്റ്റോക്ക് എക്‌ചേഞ്ചുകളെ അറിയിച്ചിരിക്കുന്നത്.

ആദാനി ഗ്രൂപ്പ് ആണവോർജ രംഗത്ത് നിക്ഷേപം നടത്താനുള്ള താൽപര്യം അറിയിച്ചതിന് പിന്നാലെയാണ് ശാന്തി ബിൽ എന്ന് പേരിട്ടിരുക്കുന്ന ബിൽ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചത്. ആണവ മേഖല സ്വകാര്യ കമ്പനികൾക്ക് തുറന്നു കൊടുക്കുന്നതായിരുന്നു ബിൽ. ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് ആണവോർജ മേഖലയിൽ പുതിയ കമ്പനി രൂപീകരിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ സ്വകാര്യ ആണവോർജ കമ്പനിയാണ് അദാനി അറ്റോമിക് എനർജി ലിമിറ്റഡ്. താൽപര്യമറിയിച്ചതിന് പിന്നാലെ ബിൽ അവതരിപ്പിച്ചതും അദാനി ഗ്രൂപ്പ് കമ്പനി ആരംഭിച്ചതുമായി ബന്ധപ്പെടുത്തി നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്. വളരെ തന്ത്രപ്രധാനമായ ആണവോർജ മേഖല സ്വകാര്യ കമ്പനികൾക്ക് തുറന്ന് കൊടുക്കുന്നത് ചില കോർപ്പറേറ്റുകളുടെ താൽപര്യം സംരക്ഷിക്കാനാണെന്നാണ് പ്രധാന വിമർശനം.

നിക്ഷേപം നടത്താൻ താൽപര്യമുണ്ടെന്ന് അദാനി അറിയിച്ചതിന് പിന്നാലെയാണ് പിന്നാലെ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത് യാദൃശ്ചികമാണോ എന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ചോദ്യം പ്രതിഷേധത്തിന് കാരണമായിരുന്നു. ഒരു കമ്പനിയുടേയും താൽപര്യം സംരക്ഷിക്കാനല്ല ബിൽ അവതരിപ്പിച്ചത് എന്നായിരുന്നു ആണവോർജ മന്ത്രി ജിതേന്ദ്ര സിംഗിന്റെ അന്നത്തെ മറുപടി. ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും പരിഗണിച്ചിരുന്നില്ല.  

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News