അഹമ്മദാബാദ് വിമാനാപകടം: 125 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

84 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി

Update: 2025-06-17 05:09 GMT
Editor : നബിൽ ഐ.വി | By : Web Desk

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച 125 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 84 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പൈലറ്റ് സുമീത് സബർവാളിൻ്റെ മൃതദേഹം മുംബൈയിലെത്തിച്ചു.

അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകർന്ന് 274 പേർ മരിച്ചെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. അതിൽ 241 പേർ വിമാനത്തിലുണ്ടായിരുന്നവരാണ്. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ ഡിഎൻഎ പരിശോധന ഫലം ഇന്ന് വന്നേക്കും. ഫലം കാത്ത് സഹോദരൻ രതീഷ് അഹമ്മദാബാദിൽ തുടരുകയാണ്.

അപകടത്തിന് പിന്നാലെ സർവ്വീസ് നിർത്തിവെച്ച അഹമ്മദാബാദ് - ലണ്ടൻ എയർ ഇന്ത്യ സർവീസ് ഇന്ന് പുനരാരംഭിക്കും. ഉച്ചയ്ക്ക് 1.17 ന് എയർ ഇന്ത്യ ബോയിംഗ് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയരും. അതേസമയം വിമാന അപകടം ഉണ്ടായ സ്ഥലത്ത് ഇന്നും പരിശോധനകളും മറ്റും തുടരും.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News