"പൊലീസ് ഇതൊന്നും കാണുന്നില്ലേ"; ഹെൽമെറ്റില്ലാതെ ബൈക്ക് യാത്ര, കുരുക്കിലാക്കി അനുഷ്‌കയും ബച്ചനും

മുംബൈയിലെ ട്രാഫിക്കിൽ നിന്ന് രക്ഷപ്പെടാനാണ് വഴിയിൽ കണ്ട ഒരു അപരിചിതന്റെ ബൈക്കിൽ ബച്ചൻ ചാടിക്കയറിയത്. മുംബൈ പോലീസ് കേസെടുത്തുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്

Update: 2023-05-16 11:12 GMT
Editor : banuisahak | By : Web Desk

ഒരു ബൈക്ക് യാത്ര കാരണം പൊല്ലാപ്പിലായിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും അനുഷ്ക ശർമയും. ബച്ചനും അനുഷ്കയും ബൈക്കിൽ യാത്ര ചെയ്യുന്നതിന്റെ വ്യത്യസ്ത വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ പിന്നാലെ ഹെൽമെറ്റ് എവിടെയെന്ന് ചോദിച്ച് എത്തുകയാണ് ആളുകൾ. 

മുംബൈയിലെ ട്രാഫിക്കിൽ നിന്ന് രക്ഷപ്പെടാനാണ് വഴിയിൽ കണ്ട ഒരു അപരിചിതന്റെ ബൈക്കിൽ ബച്ചൻ ചാടിക്കയറിയത്. യാത്ര ചെയ്യുന്ന സമയം ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. വളരെ പെട്ടെന്ന് തന്നെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിച്ചതിന് അപരിചിതന് നന്ദി അറിയിച്ച് ബച്ചൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. 

Advertising
Advertising

'ആരാണെന്ന് അറിയില്ലെങ്കിലും നന്ദി, ട്രാഫിക് കുരുക്കിൽ നിന്ന് നിങ്ങൾ എന്നെ ജോലി സ്ഥലത്തേക്ക് കൃത്യസമയത്ത് എത്തിച്ചു. തൊപ്പിയും ഷോർട്ട്സും മഞ്ഞ നിറത്തിലുള്ള ടീ ഷർട്ടും ധരിച്ചയാളിന് നന്ദി'; ബച്ചന്റെ പോസ്റ്റ് ഇങ്ങനെ. ഈ പോസ്റ്റിന്റെ കമന്റ് സെക്ഷനിലാണ് ആളുകൾ ഹെൽമെറ്റിന്റെ കാര്യം ചൂണ്ടിക്കാട്ടിയത്. എല്ലാം ശരിയാണ് ഹെൽമെറ്റ് എവിടെയെന്ന് ചോദിച്ച് ചിലർ എത്തിയപ്പോൾ നടപടിയെടുക്കാത്തതിന് പോലീസിനെ വിമർശിക്കുകയായിരുന്നു മറ്റുചിലർ. 

Full View

മുംബൈ പൊലീസിനെ ടാഗ് ചെയ്ത് ബച്ചന്റെ ഹെൽമെറ്റിടാത്ത ചിത്രം ട്വിറ്ററിൽ ചിലർ പങ്കുവെച്ചിരുന്നു. വിഷയം ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ അറിയിച്ചുവെന്നായിരുന്നു മുംബൈ പോലീസിന്റെ മറുപടി. പിന്നാലെ ബച്ചനെതിരെ മുംബൈ പോലീസ് കേസെടുത്തുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. 

സമാനമായ സാഹചര്യം തന്നെയായിരുന്നു അനുഷ്കയുടേതും. മരം വീണ് വഴി തടസപ്പെട്ടതിനാൽ ഡബ്ബിങ് സ്റ്റുഡിയോയിലേക്ക് തന്റെ ബോഡി ഗാർഡിനൊപ്പം ബൈക്കിൽ പോവുകയായിരുന്നു അനുഷ്ക. വഴിയിൽ നിന്ന് വീഡിയോ എടുത്തയാളോട് അനുഷ്ക തട്ടിക്കയറുന്നതും വീഡിയോയിൽ കാണാം. അനുഷ്കക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. 

പ്രൊജക്ട് കെയുടെ ഷൂട്ടിംഗ് തിരക്കിലാണ് ബച്ചൻ. നാഗ് അശ്വിൻ രചനയും സംവിധാനവും നിർവ്വഹിക്കുന്നഒരു വരാനിരിക്കുന്ന ഇന്ത്യൻ സയൻസ് ഫിക്ഷൻ ആക്ഷൻ സിനിമയാണ് പ്രോജക്‌ട് കെ. വൈജയന്തി മൂവീസാണ് ചിത്രത്തിന്റെ നിർമാണം. അമിതാഭ് ബച്ചനെ കൂടാതെ പ്രഭാസ് , ദീപിക പദുക്കോൺ, ദിശ ദിഷ പടാനി എന്നിവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. പ്രൊജക്‌റ്റ് കെ 2024 ജനുവരി 12-ന് തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ചക്ദാ എക്സ്പ്രസിന്റെ ജോലികൾ പൂർത്തിയാക്കുന്ന തിരക്കിലാണ് അനുഷ്ക. പ്രോസിത് റോയ് സംവിധാനം ചെയ്ത 'ചക്ദ എക്സ്പ്രസ്' മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്യുക. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News