1000 കിലോ മത്സ്യം, 250 കി.ഗ്രാം മധുരപലഹാരങ്ങള്‍,10 ആടുകള്‍; നവവധുവിന് നല്‍കിയ സമ്മാനങ്ങള്‍ കണ്ട് അന്തം വിട്ട് ഭര്‍തൃവീട്ടുകാര്‍

തെലുങ്കരുടെ പുണ്യമാസമായ ആഷാഡ മാസത്തിന്‍റെ ഭാഗമായിട്ടാണ് പുതിയതായി വിവാഹിതയായ മകള്‍ക്ക് കൈ നിറയെ സമ്മാനങ്ങള്‍ നല്‍കിയത്

Update: 2021-07-20 09:40 GMT
Editor : Jaisy Thomas | By : Web Desk

കിലോക്കണക്കിന് മത്സ്യം, മധുര പലഹാരങ്ങള്‍, പച്ചക്കറികള്‍...ആന്ധ്രാപ്രദേശിലെ പ്രമുഖ ബിസിനസുകാരന്‍ നവവധുവായ മകള്‍ക്ക് സമ്മാനമായി നല്‍കിയ സാധനങ്ങളുടെ ലിസ്റ്റ് കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍മീഡിയ. തെലുങ്കരുടെ പുണ്യമാസമായ ആഷാഡ മാസത്തിന്‍റെ ഭാഗമായിട്ടാണ് പുതിയതായി വിവാഹിതയായ മകള്‍ക്ക് കൈ നിറയെ സമ്മാനങ്ങള്‍ നല്‍കിയത്.

രാജമുണ്ട്രിയിൽ നിന്നുള്ള ഒരു പ്രമുഖ വ്യവസായിയായ ബട്ടുല ബലരാമ കൃഷ്ണ മകള്‍ പ്രത്യുഷക്ക് നല്‍കിയ സമ്മാനം കണ്ട് ഭര്‍തൃവീട്ടുകാര്‍ പോലും അത്ഭുതപ്പെട്ടിരിക്കുകയാണ്. 1000 കിലോഗ്രാം മത്സ്യം, 1000 കിലോ പച്ചക്കറികൾ, 250 കിലോഗ്രാം കൊഞ്ച്, 250 കിലോ പലചരക്ക് സാധനങ്ങൾ, 250 ജാർ അച്ചാറുകൾ, 250 കിലോ മധുരപലഹാരങ്ങൾ, 50 കോഴി, 10 ​​ആടുകൾ എന്നിവയാണ് പുതുച്ചേരിയിലെ യാനമിലുള്ള തന്‍റെ മകളുടെ വസതിയിലേക്ക് ബട്ടുല ബലരാമ കൃഷ്ണ സമ്മാനമായി കൊടുത്തയച്ചത്.

Advertising
Advertising

യാനത്തിലെ പ്രമുഖ വ്യവസായിയുടെ മകന്‍ പവന്‍ കുമാറാണ് പ്രത്യുഷയുടെ ഭര്‍ത്താവ്. തെലുങ്കരുടെ ആചാരമനുസരിച്ച് നവദമ്പതികള്‍ക്ക് ആഷാഡ മാസം സുപ്രധാന മാസമാണ്. ഈ സമയത്ത് പുതിയതായി വിവാഹിതരായ പെണ്‍മക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക പതിവാണ്. തന്‍റെ മകള്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കണമെന്ന് ബാലകൃഷ്ണയും തീരുമാനിച്ചു. അങ്ങനെയാണ് ഒരു ട്രക്ക് നിറയെ സാധനങ്ങള്‍ മരുമകന്‍റെ വീട്ടിലെത്തിച്ചത്.  


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News