ഓരിയിടല്‍ മൂലം ഉറങ്ങാന്‍ കഴിയുന്നില്ല; 20 തെരുവുനായകളെ വിഷം കൊടുത്തു കൊന്ന കച്ചവടക്കാരന്‍ അറസ്റ്റില്‍

ഹല്‍വ കച്ചവടക്കാരനായ യുവാവാണ് ബുധനാഴ്ച അറസ്റ്റിലായത്

Update: 2021-09-23 02:47 GMT

ഒഡീഷയിലെ കട്ടക്ക് ജില്ലയിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഇരുപത് തെരുവു നായകളെ വിഷം കൊടുത്തു കൊലപ്പെടുത്തിയ 24കാരന്‍ അറസ്റ്റില്‍. ഹല്‍വ കച്ചവടക്കാരനായ യുവാവാണ് ബുധനാഴ്ച അറസ്റ്റിലായത്.

ഒരു കുഴിയില്‍ പത്തോളം നായകളുടെ ജഡങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പിന്നീട് കട്ടക്ക് നഗരത്തിന് വടക്ക് 13 കിലോമീറ്റർ അകലെ തംഗി-ചൗഡ്വാർ ബ്ലോക്കിലെ ശങ്കർപൂർ ഗ്രാമത്തിന്‍റെ ചന്തസ്ഥലത്തിന് ചുറ്റും കൂടുതല്‍ ജഡങ്ങള്‍ കണ്ടെത്തുകയും ചെയ്തു. രാത്രിയില്‍ നായകളുടെ ഓരിയിടല്‍ അസഹ്യമാണെന്നും ഉറങ്ങാന്‍ കഴിയുന്നില്ലെന്നും അതുകൊണ്ടാണ് വിഷം കൊടുത്തതെന്നും പ്രതി പറഞ്ഞു.

മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്, മൃതദേഹങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News