'ഈദ് മുബാറക്ക്'; നബിദിനത്തിന് ഈദ് ആശംസ നേർന്ന് നടൻ അനിൽ കപൂർ

'നിങ്ങൾക്ക് റംസാൻ മുബാറക്ക്' എന്ന് ഫാക്ട് ചെക്കർ മുഹമ്മദ് സുബൈർ കമന്റ് ബോക്‌സിൽ കുറിച്ചു

Update: 2025-09-05 02:46 GMT

മുംബൈ: നബിദിനത്തിന് ഈദ് ആശംസകൾ നേർന്ന് ബോളിവുഡ് നടനും നിർമാതാവുമായ അനിൽ കപൂർ. അല്ലാഹു നിങ്ങളുടെ കുടുംബത്തിൽ സന്തോഷം നിറയ്ക്കട്ടെ എന്നും അനിൽ കപൂർ എക്‌സിൽ പോസ്റ്റ് ചെയ്ത ആശംസാ സന്ദേശത്തിൽ പറയുന്നുണ്ട്

തിരുത്തലുകളും ട്രോളുകളുമായി നിരവധിപേർ കമന്റ് ബോക്‌സിൽ എത്തിയെങ്കിലും അനിൽ കപൂർ പോസ്റ്റ് പിൻവലിച്ചിട്ടില്ല. 'നിങ്ങൾക്ക് റംസാൻ മുബാറക്ക്' എന്ന് ഫാക്ട് ചെക്കർ മുഹമ്മദ് സുബൈർ കമന്റ് ബോക്‌സിൽ കുറിച്ചു. മീലാദ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണെന്ന തിരുത്തലുകളും കമന്റ് ബോക്‌സിലുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News