യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; ഉമേഷ് പാൽ കേസിലെ പ്രതി ആസാദും ഗുലാമുമാണ് കൊല്ലപ്പെട്ടത്

പ്രതിയെ പിടികൂടാനായിട്ടും പൊലീസ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം

Update: 2023-04-13 10:37 GMT

ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. അഭിഭാഷകനായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആസാദും സഹായി ഗുലാമുമാണ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. സമാജ്‌വാദി പാർട്ടി മുൻ എം പിയായ അതീഖ് അഹമ്മദിന്റെ മകനാണ് കൊല്ലപ്പെട്ട ആസാദ്. ആസാദിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു.

Advertising
Advertising

സംഭവുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും ഉയരുന്നുണ്ട്. പ്രതിയെ പിടികൂടാനായിട്ടും പൊലീസ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ മാസമാണ് ഉമേഷ് പാൽ കൊല്ലപ്പെട്ടതും പൊലീസ് കേസ് അന്വേഷണം ആരംഭിച്ചതും. കേസിൽ അതീഖ് അഹമ്മദിനെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. 2005 ൽ സമാജ്‌വാദി പാർട്ടി നിയമസഭാംഗം രാജുപാൽ കൊല്ലപ്പെട്ട സംഭവത്തിലെ സാക്ഷിയായിരുന്നു രാജുപാൽ. ഇതിനാലാണ് ഇദ്ദേഹത്തെ കൊന്നതെന്നാണ് വിവരം.

സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Full View

Another encounter killed in UP; Azad and Ghulam, accused in the Umesh Pal case, were killed

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News