Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ലഖ്നൗ: ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. നിരവധി കേസുകളിൽ പ്രതിയായ മെഹ്താബിനെയാണ് പൊലീസ് വെടിവെച്ച് കൊന്നത്. മുസഫർനഗറിലുണ്ടായ വെടിവെപ്പിനിടെ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.
18 കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട മെഹ്താബ്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് നേരത്തെ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ മുസഫർനഗറിൽ നടത്തിയ പരിശോധനയ്ക്കിടയിലായിരുന്നു മെഹ്താബിനെയും കൂട്ടാളിയെയും പൊലീസ് കണ്ടെത്തിയത്. പിന്നാലെ പൊലീസിനു നേരെ ഇവർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസും തിരിച്ച് വെടിയുതിർക്കുകയായിരുന്നു.