കെജ്‌രിവാളിന്റെ അറസ്റ്റ്: പ്രതിഷേധം ശക്തമാക്കാൻ ആം ആദ്മി പാർട്ടി
ബി.ആർ. അംബേദ്കറിന്റെ ജന്മദിനമായ ഇന്ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കും
Update: 2024-04-14 03:06 GMT
അരവിന്ദ് കെജ്‍രിവാള്‍
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാൻ ആം ആദ്മി പാർട്ടി. ഭരണഘടന ശിൽപ്പി ബി.ആർ. അംബേദ്കറിന്റെ ജന്മദിനമായ ഇന്ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കും.
ഭരണഘടന സംരക്ഷിക്കുക, സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക എന്നാണ് പാർട്ടി ഉയർത്തിയിരിക്കുന്ന മുദ്രാവാക്യം. രാജ്യവ്യാപകമായി പാർട്ടി ഓഫിസുകൾ കേന്ദ്രീകരിച്ച് പ്രവർത്തകർ പ്രതിജ്ഞയെടുക്കും.
ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് മുതിർന്ന നേതാക്കളും പ്രവർത്തകരുമെത്തും. ഇ.ഡി അറസ്റ്റിനെതിരായ കെജ്‌രിവാളിന്റെ ഹരജി തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും.