'അറസ്റ്റല്ല, എന്നെ തട്ടിക്കൊണ്ടുപോയത്': പുതിയ വീഡിയോയുമായി ധ്രുവ് റാഠി

താനൊരു ഇന്ത്യൻ പൗരനാണെന്നും മറ്റേതൊരു പൗരനുമുള്ള അതേ അവകാശങ്ങൾ തനിക്കുണ്ടെന്നും ധ്രുവ് റാഠി

Update: 2026-10-11 06:30 GMT

ന്യൂഡൽഹി: തന്നെ പൊലീസ് അറസ്റ്റ് ചെയ്തതല്ലെന്നും മറിച്ച് ഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോകുകയാണുണ്ടായതെന്നും പ്രമുഖ യൂട്യൂബറും ആക്ടിവിസ്റ്റുമായ ധ്രുവ് റാഠി. കഴിഞ്ഞ 24 മണിക്കൂറിനിടെ തനിക്ക് ലഭിച്ച പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി അറിയിച്ചുകൊണ്ട് യൂട്യൂബിൽ പങ്കുവെച്ച പുതിയ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 

താൻ വിദേശ പൗരനാണെന്ന തരത്തിൽ 'ഗോഡി മീഡിയ' നടത്തുന്ന പ്രചാരണങ്ങൾ പച്ചക്കള്ളമാണെന്ന് ധ്രുവ് റാഠി വ്യക്തമാക്കി. താനൊരു ഇന്ത്യൻ പൗരനാണെന്നും മറ്റേതൊരു പൗരനുമുള്ള അതേ അവകാശങ്ങൾ തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

ഒക്ടോബർ 10-ാം തീയതി രാവിലെ 7 മണിയോടെയായിരുന്നു സംഭവം. താൻ ബെഡ്‌റൂമിൽ ഉറങ്ങുകയായിരുന്ന സമയത്ത് യൂണിഫോം ധരിക്കാത്ത അമ്പതോളം ആളുകൾ വീടിന്റെ വാതിൽ തകർത്ത് അകത്തേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ടാണ് താൻ ഉണർന്നതെന്നും യാതൊരുവിധ നിയമപരമായ അറസ്റ്റ് വാറന്റോ തിരിച്ചറിയൽ രേഖകളോ കാണിക്കാതെ തന്നെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്നും ധ്രുവ് റാഠി പറയുന്നു. 

ചെരുപ്പ് ധരിക്കാൻ പോലും സമയം നൽകാതെയാണ് ജീപ്പിൽ കയറ്റി കൊണ്ടുപോയത്. തന്റെയും മാതാപിതാക്കളുടെയും ഫോണുകൾ ഉടൻതന്നെ പിടിച്ചെടുത്തിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയിട്ടും അഭിഭാഷകനെ കാണാനോ ഫോൺ ഉപയോഗിക്കാനോ ഉള്ള അനുവാദം 22-ഓളം മണിക്കൂറോളം തനിക്ക് നിഷേധിക്കപ്പെട്ടതായി ധ്രുവ് റാഠി വ്യക്തമാക്കി. 

പുലർച്ചെ മൂന്നുമണിയോടെയാണ് റാഠിയെ വിട്ടയച്ചത്. ജന്തർ മന്തറിലേയ്ക്ക് പോകരുത് എന്ന ഉപാധിയോടെയാണ് പൊലീസ് വിട്ടയച്ചതെന്നാണ് വിവരം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിലെ സിജെപി സമരത്തിൽ പങ്കെടുക്കാനിരിക്കെയാണ് ഇന്നലെ ഗുരുഗ്രാമിലെ വീട്ടിൽ നിന്ന് ഗുരുഗ്രാം പൊലീസ് ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ധ്രുവിനെ പൊലീസ് രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News