മദ്യനയ അഴിമതിക്കേസ്; കെജ്‍രിവാള്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നത് തടയാനാണ് നോട്ടീസെന്ന് കെജ്‌രിവാൾ ആരോപിച്ചു

Update: 2023-11-02 04:40 GMT
Editor : Jaisy Thomas | By : Web Desk

അരവിന്ദ് കെജ്‍രിവാള്‍

ഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല,, ചോദ്യം ചെയ്യലിനായുള്ള ഇ.ഡി നോട്ടിസ് നിയമ വിരുദ്ധമാണെന്നും നോട്ടീസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടും കെജ്‌രിവാൾ ഇ.ഡിക്ക് കത്ത് നൽകി.

ബി.ജെ.പിയുടെ നിർദേശപ്രകാരമാണ് നോട്ടീസ് അയച്ചതെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നത് തടയാനാണ് നോട്ടീസെന്നും കെജ്‌രിവാൾ ആരോപിച്ചു. അതിനിടെ ഡൽഹി മന്ത്രി രാജ് കുമാർ ആനന്ദിന്‍റെ ഡൽഹി സിവിൽ ലൈനിലെ വസതിയിൽ ഇഡി പരിശോധന നടത്തുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

Advertising
Advertising

ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്ക് സുപ്രിംകോടതി ജാമ്യം നിഷേധിച്ചു മണിക്കൂറുകൾക്കുള്ളിലാണ് കെജ്‌രിവാളിനെ ഇ.ഡി വിളിപ്പിച്ചത്. സാമ്പത്തിക ഇടപാട് നടന്നതായി പ്രാഥമിക സ്ഥിരീകരണം ഉണ്ടെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് ഇ.ഡി നടപടികളുമായി മുന്നോട്ട് പോകുന്നത്. മാസങ്ങൾക്ക് മുമ്പ് കെജ്‌രിവാളിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഇതിനകം സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ മനീഷ് സിസോഡിയ,സ്വകാര്യ മദ്യ കമ്പനികൾക്ക് അനുകൂലമായ നയം രൂപീകരിച്ചു എന്ന് ആണ് പറഞ്ഞിരിക്കുന്നത്.

എന്നാൽ മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നത് എന്നും ഇപ്പോൾ ഏജൻസികൾ ആരോപിക്കുന്നു. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തു ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി അതിഷി ആരോപിച്ചു. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയിലാണ് രാജ്യത്തെ ആം ആദ്മി പാർട്ടി പ്രവർത്തകർ. പഞ്ചബ് മുഖ്യമന്ത്രി ഭഗവന്ത്‌ മാൻ അടക്കമുള്ള നേതാക്കൾ ഡൽഹിയിൽ തങ്ങുന്നുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News