പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന ആൾദൈവം ആശാറാം ബാപ്പുവിന് സുപ്രിംകോടതി അനുമതി;' ജയിലിൽ മുഴുസമയ പരിചാരകനെ വെക്കാം'

2018-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിചാരണ കോടതി ആശാറാം ബാപ്പുവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു

Update: 2026-08-07 15:31 GMT

ജയ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന വിവാദ ആൾദൈവം ആശാറാം ബാപ്പുവിന് താൽക്കാലികാശ്വാസം. ആശാറാം ബാപ്പുവിന് ജയിലിൽ മുഴുവൻ സമയ പരിചാരകനെ വെക്കാൻ സുപ്രിംകോടതി അനുമതി നൽകി. ആശുപത്രിവാസം ആവശ്യമില്ലെങ്കിലും മുഴുവൻ സമയവും പരിചരണം ആവശ്യമാണെന്ന ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് റിപ്പോർട്ടിന് പിന്നാലെയാണ് സുപ്രിംകോടതിയുടെ ഇടപെടൽ.

ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് എയിംസ് നൽകിയ റിപ്പോർട്ട് പരിശോധിച്ച ശേഷം ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ആശാറാം ബാപ്പുവിന് ആശുപത്രിവാസം ആവശ്യമില്ലെങ്കിലും ചുറ്റും നിന്ന് പരിചരിക്കാൻ ഒരാൾ വേണമെന്ന് എയിംസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇന്നലെയാണ് അനുമതി നൽകിക്കൊണ്ട് സുപ്രിംകോടതി ഉത്തരവിറക്കിയത്.

Advertising
Advertising

'ജൂലൈ 31, 2026ലെ എയിംസിന്‍റെ കത്ത് ഞങ്ങൾ വിശദമായി പരിശോധിച്ചിട്ടുണ്ട്. കത്തിലെ ഉള്ളടക്കം പൂർണാർത്ഥത്തിൽ നടപ്പിലാക്കുമെന്ന സോളിസിറ്റർ ജനറലിന്‍റെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ, ഹരജിക്കാരന് തന്‍റെ ഇഷ്ടാനുസരണം പരിശീലനം ലഭിച്ച ഒരു പരിചാരകന്‍റെ സഹായം മുഴുവൻ സമയാടിസ്ഥാനത്തിൽ തേടാം.' ബെഞ്ച് ഉത്തരവിട്ടു.

ആശാറാം ബാപ്പുവിന്‍റെ ആരോഗ്യനില മോശമാവുകയാണെങ്കിൽ വീണ്ടും കോടതിയയെ സമീപിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി. ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം തേടിയതിനെ തുടർന്നാണ് ആശാറാം ബാപ്പുവിന്‍റെ ആരോഗ്യനില സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്. എന്നാൽ, 85 കാരനായ ആശാറാം ബാപ്പു സുപ്രിംകോടതിയിൽ നൽകിയ ജാമ്യാപേക്ഷയെക്കുറിച്ചുള്ള വിവരം മറച്ചുവെച്ചാണ് രാജസ്ഥാൻ ഹൈക്കോടതിയിൽ നിന്ന് 20 ദിവസത്തെ പരോൾ നേടിയതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാണിച്ചതിന് പിന്നാലെ കോടതി ആശാറാം ബാപ്പുവിന്റെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

2018-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിചാരണ കോടതി ആശാറാം ബാപ്പുവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് അവകാശപ്പെട്ട് അദ്ദേഹം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തുടർന്ന്, ഈ വർഷം മെയ് മാസത്തിൽ ഹൈക്കോടതി അദ്ദേഹത്തിന്റെ ശിക്ഷ ശരിവെക്കുകയും എന്നാൽ കൂട്ടബലാത്സംഗ കുറ്റത്തിൽ നിന്നും ഗൂഢാലോചന കുറ്റത്തിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കുകയും കീഴടങ്ങാൻ ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെയാണ് ആശാറാം ബാപ്പു സുപ്രിംകോടതിയെ സമീപിച്ചത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - അൻഫസ് കൊണ്ടോട്ടി

Similar News