ദേശദ്രോഹി, രാമവിരോധി, ജിഹാദി, കമ്യൂണിസം, നക്‌സലിസം എന്നിവയുടെ കൂട്ടമാണ് പാറ്റകള്‍; സമരക്കാരെ അധിക്ഷേപിച്ച് ബിജെപി മന്ത്രി

ഡല്‍ഹി പിതംപുരയില്‍ നടന്ന ദസറ ആഘോഷത്തിനിടെയായിരുന്നു വിവാദ പ്രസംഗവും

Update: 2026-10-20 16:37 GMT

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായി സമരം ചെയ്യുന്നവരെയും വിമര്‍ശകരെയും രൂക്ഷമായി അധിക്ഷേപിച്ച് ബിജെപി നേതാവും ഡല്‍ഹി മന്ത്രിയുമായ കപില്‍ മിശ്ര. ഡല്‍ഹി പിതംപുരയില്‍ നടന്ന ദസറ ആഘോഷത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസംഗവും പ്രതിഷേധവും.

ദേശദ്രോഹി, രാമവിരോധി, ജിഹാദി, കമ്യൂണിസ്റ്റ്, നക്‌സലൈറ്റ് എന്നിവരുടെ കൂട്ടമാണ് 'പാറ്റകള്‍' എന്ന് വിശേഷിപ്പിച്ച കപില്‍ മിശ്ര, ഇക്കൂട്ടരെ രാവണനൊപ്പം ദഹിപ്പിക്കണമെന്നും പ്രസംഗിച്ചു. ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണന്റെ കോലത്തോടൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ പ്രതീകവും കത്തിക്കുകയുണ്ടായി. കപില്‍ മിശ്രയുടെ നേതൃത്വത്തിലായിരുന്നു ഇത്.

Advertising
Advertising

രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ ശുദ്ധീകരിക്കുന്നതിന്റെ പ്രതീകമായാണ് പാറ്റയുടെ രൂപം കത്തിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം. നേരത്തെ സിഎഎ സമരകാലത്തും സമാനമായ രീതിയില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി വിവാദത്തിലായ നേതാവാണ് കപില്‍ മിശ്ര.

watch video report:

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News