ജനറൽ ബിപിൻ റാവത്തിന്റെയും മധുലികയുടേയും ചിതാഭസ്മം ഇന്ന് ഹരിദ്വാറിൽ നിമജ്ജനം ചെയ്യും

വെള്ളിയാഴ്ച വൈകിട്ട് ബ്രാർ സ്‌ക്വയറിലായിരുന്നു സൈനിക മേധാവിയുടെയും ഭാര്യയുടെയും സംസ്‌കാര ചടങ്ങുകൾ നടന്നത്

Update: 2021-12-11 04:10 GMT
Editor : ലിസി. പി | By : Web Desk

സൈനിക ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട സംയുക്തസൈനികമേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ചിതാഭസ്മം ഇന്ന് ഹരിദ്വാറിൽ നിമജ്ജനം ചെയ്യും. ഇതിനായി ബിപിൻ റാവത്തിന്റെ സംസ്‌കാരം നടന്ന ബ്രാർ സ്‌ക്വയറിൽ നിന്ന് ചിതാഭസ്മം ശേഖരിച്ചു.

ചിതാഭസ്മവുമായി ബന്ധുക്കൾ ഹരിദ്വാറിലേക്ക് തിരിച്ചു. കേന്ദ്ര മന്ത്രി അജയ് ഭട്ടും സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും ചിതാഭസ്മ നിമജ്ജന ചടങ്ങിൽ പങ്കെടുക്കും. വെള്ളിയാഴ്ച വൈകിട്ട് ബ്രാർ സ്‌ക്വയറിലായിരുന്നു സൈനിക മേധാവിയുടെയും ഭാര്യയുടെയും സംസ്‌കാര ചടങ്ങുകൾ നടന്നത്. മക്കളായ കൃതികയും തരുണിയും ചേർന്നായിരുന്നു ചിതക്ക് തീ കൊളുത്തിയത്. സർവ സൈനിക ബഹുമതികളോടു കൂടിയായിരുന്നു ബിപിൻ റാവത്തിന് രാജ്യം യാത്രയപ്പ് നൽകിയത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News