ആരും കൊതിക്കുന്ന മുതലാളി ; കമ്പനിയില്‍ അഞ്ചു വര്‍ഷം തികയ്ക്കുന്ന ജീവനക്കാര്‍ക്ക് മെഴ്സിഡസ് കാര്‍, കയ്യടിച്ച് സോഷ്യല്‍മീഡിയ

ഗ്രോവര്‍ തന്നെയാണ് ഇക്കാര്യം തന്‍റെ ഔദ്യോഗിക ലിങ്ക്ഡ്ഇൻ പ്രൊഫൈൽ വഴി അറിയിച്ചത്

Update: 2023-01-12 08:23 GMT
Editor : Jaisy Thomas | By : Web Desk

അഷ്നീര്‍ ഗ്രോവര്‍

Advertising

മുംബൈ: ഉത്സവ സീസണുകളിലും വാര്‍ഷിക ദിനത്തിലുമൊക്കെ ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക എന്നത് പല കമ്പനികളുടെയും പതിവാണ്. അത്തരത്തില്‍ സ്വര്‍ണവും വാഹനങ്ങളുമൊക്കെ സമ്മാനിക്കുന്നത് നാം കണ്ടിട്ടുണ്ട്. ജീവനക്കാര്‍ക്കായി വിനോദ യാത്രകളും മറ്റും സംഘടിപ്പിക്കാറുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ് ഭാരത് പേയുടെ സഹ സ്ഥാപകനായ അഷ്നീര്‍ ഗ്രോവര്‍. വലിയൊരു ഓഫറാണ് അദ്ദേഹം ജോലിക്കാര്‍ക്കായി മുന്നോട്ടുവച്ചിരിക്കുന്നത്. തന്‍റെ പുതിയ സ്റ്റാര്‍ട്ടപ്പായ തേര്‍ഡ് യൂണികോണില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന ജീവനക്കാര്‍ക്ക് മെഴ്സിഡസ് കാറാണ് പാരിതോഷികമായി നല്‍കുക.

ഗ്രോവര്‍ തന്നെയാണ് ഇക്കാര്യം തന്‍റെ ഔദ്യോഗിക ലിങ്ക്ഡ്ഇൻ പ്രൊഫൈൽ വഴി അറിയിച്ചത്. തന്‍റെ സംരംഭത്തെക്കുറിച്ചുള്ള ചെറിയ വിശദാംശങ്ങൾ വെളിപ്പെടുത്തുകയും നിക്ഷേപകരെയും ആളുകളെയും ടീമിൽ ചേരാൻ ക്ഷണിക്കുകയും ചെയ്തു."നമുക്ക് 2023 ൽ കുറച്ച് ജോലികൾ ചെയ്യാം. തേര്‍ഡ് യൂണികോണിൽ ഞങ്ങൾ നിശബ്ദമായും സമാധാനപരമായും വിപണിയെ പിടിച്ചുകുലുക്കുന്ന ഒരു ബിസിനസ് കെട്ടിപ്പടുക്കുകയാണ്. തയ്യാറെടുത്തു കൊള്ളൂ.ഞങ്ങൾ കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യുന്നു. വളരെ വ്യത്യസ്തമായി'' അദ്ദേഹം പറഞ്ഞു.

തേര്‍ഡ് യൂണികോണ്‍ പൂര്‍ണമായും ഒരു സ്വദേശി കമ്പനിയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2022ല്‍ തന്‍റെ 40-ാം ജന്മദിനത്തിലാണ് ഗ്രോവര്‍ പുതിയ സ്റ്റാര്‍ട്ടപ്പിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ഗ്രോവറിനോടും ഭാര്യയും ഭാരത് പെ ഹെഡ് ഓഫ് കണ്‍ട്രോള്‍സുമായ മാധുരി ജെയിന്‍ ഗ്രോവറിനോടും രാജി വയ്ക്കാന്‍ കമ്പനി ആവശ്യപ്പെട്ടിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News