മുതിർന്ന ബി.ജെ.പി നേതാവിനൊപ്പമുള്ള സ്വകാര്യദൃശ്യങ്ങൾ പുറത്ത്; അസം കിസാൻ മോർച്ച സെക്രട്ടറി മരിച്ച നിലയിൽ

സ്വകാര്യ ദൃശ്യങ്ങൾ ചോർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവരെ കണ്ടെത്താനുള്ള നീക്കം ഊർജിതമാക്കിയതായി പൊലീസ്

Update: 2023-08-12 08:10 GMT
Editor : Shaheer | By : Web Desk

ഗുവാഹത്തി: അസം ബി.ജെ.പി കിസാൻ മോർച്ച സെക്രട്ടറി ഇന്ദ്രാനി തഹ്ബിൽദാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുതിർന്ന പാർട്ടി നേതാവിനൊപ്പമുള്ള രഹസ്യരംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെയാണു സംഭവമെന്ന് 'ഇന്ത്യ ടുഡേ' റിപ്പോര്‍ട്ട് ചെയ്തു.

അസമിലെ ബി.ജെ.പി വനിതാ നേതാക്കളിൽ പ്രധാനിയാണ് ഇന്ദ്രാനി. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് ഇന്ദ്രാനിയെ ഗുവാഹത്തിയിലെ വീട്ടിലാണു മരിച്ച നിലയിൽ കണ്ടെത്തിയത്. അമിതമായ അളവിൽ മരുന്ന് കഴിച്ചാണു മരണമെന്നാണ് പ്രാഥമികവിവരം.

ഗോലാഘട്ട് ജില്ലയിലെ ഒരു കിസാൻ മോർച്ച നേതാവിനൊപ്പമുള്ള ഇവരുടെ രഹസ്യചിത്രങ്ങളിൽ പ്രചരിച്ചിരുന്നു. ഇതാണു കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണു സൂചനയെന്നാണ് പൊലീസ് പറയുന്നത്.

Advertising
Advertising

ഇന്ദ്രാനിയുടെ അപ്രതീക്ഷിത വിയോഗം ബി.ജെ.പിക്കകത്ത് വൻ ഞെട്ടലാണു സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാനത്തെ തന്നെ പാർട്ടി മുഖമായി വളർന്നുകൊണ്ടിരിക്കുന്ന നേതാവാണ് അവർ. ചേംബര് ഓഫ് കൊമേഴ്‌സ് വൈസ് പ്രസിഡന്റ്, കിസാൻ മോർച്ച ട്രഷറൽ എന്നീ സ്ഥാനങ്ങളും അവർ വഹിച്ചിരുന്നു.

സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മരണത്തിൽ പൊലീസ് അന്വേഷണം നടത്തും. സ്വകാര്യ ദൃശ്യങ്ങൾ ചോർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവരെ കണ്ടെത്താനുള്ള നീക്കം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Summary: Assam BJP Kisan Morcha leader commits suicide after her intimate pictures with senior party politician went viral in social media

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News