അശുതോഷ് റങ്കയെ വിട്ടയച്ച് അസം പൊലീസ്

നിയമവിരുദ്ധമായ തടങ്കല്‍ ഒടുവില്‍ അവസാനിച്ചിരിക്കുന്നുവെന്ന് റങ്ക എക്സ് പോസ്റ്റില്‍ പറഞ്ഞു

Update: 2026-09-27 17:24 GMT

ഗുവാഹത്തി: അസം പൊലീസ് കസ്റ്റഡിയിലെടുത്ത സിജെപി സഹ കണ്‍വീനര്‍ അശുതോഷ് റങ്കയെ വിട്ടയച്ചു. നിയമവിരുദ്ധമായ തടങ്കല്‍ ഒടുവില്‍ അവസാനിച്ചിരിക്കുന്നുവെന്ന് റങ്ക പറഞ്ഞു. ഏത് സ്ഥലത്തുനിന്നാണോ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തത്, അവിടെത്തന്നെ തിരികെ എത്തിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടുവെന്നും വ്യക്തമാക്കി. 

Advertising
Advertising


ഇന്ന് രാവിലെയാണ് അശുതോഷ് റങ്ക ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. അസമിലെ ഗുവാഹത്തിയില്‍ സിജെപി വോളണ്ടിയര്‍ മീറ്റിന് തൊട്ടുമുന്‍പായിരുന്നു അറസ്റ്റ്. അശുതോഷ് റങ്ക, അങ്കിത് ഭരദ്വാജ്, പ്രേം പ്രകാശ് തുടങ്ങിയ നേതാക്കളും അസമില്‍നിന്നുള്ള സിജെപി വോളണ്ടിയര്‍മാരുമാണ് അറസ്റ്റിലായത്.

അറസ്റ്റിന് പിന്നാലെ അശുതോഷ് റാങ്കയും മറ്റ് 34 പേരും ഗുവാഹത്തിയിലെ പൊലീസ് ക്യാമ്പസിനുള്ളില്‍ നിരാഹാര സമരം തുടങ്ങിയിരുന്നു. കസ്റ്റഡിയിലെടുക്കാനുള്ള കാരണം വ്യക്തമാക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്ന് സിജെപി നേതാക്കള്‍ ആരോപിച്ചു. പിന്നാലെയാണ് ഇവരെ വിട്ടയച്ചത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News