അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇമാമുമാരും അധ്യാപകരും സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അസം മുഖ്യമന്ത്രി

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ രണ്ട് മതധ്യാപകര്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

Update: 2022-08-23 09:12 GMT

ഗുവാഹത്തി: സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഇമാമുമാരും അധ്യാപകരും സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ രണ്ട് മതധ്യാപകര്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

''സംസ്ഥാനത്തിന് പുറത്തു നിന്നും വരുന്ന ഇമാമുകൾക്കും അധ്യാപകർക്കും രജിസ്റ്റർ ചെയ്യുന്നതിനായി ഞങ്ങൾ ഒരു പോര്‍ട്ടല്‍ തയ്യാറാക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒരാള്‍ ഇമാമാണ്. ആറ് ബംഗ്ലാദേശികൾ തീവ്രവാദം വ്യാപിപ്പിക്കുന്നതിനായി അസമിലേക്ക് കടന്നു. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, അഞ്ച് പേർ ഒളിവിലാണ്'' ഹിമന്ദ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ''നിങ്ങളുടെ ഗ്രാമത്തിൽ നിങ്ങൾക്കറിയാത്ത ഒരു ഇമാം ഉണ്ടെങ്കിൽ, നിങ്ങളുടെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കാൻ ഞങ്ങൾ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പൊലീസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ ഇവരെ പള്ളികള്‍ക്ക് ഇമാമായി സ്വീകരിക്കാം'' അദ്ദേഹം അറിയിച്ചു.

ഒരു പ്രദേശത്തെ മദ്രസയിലെ ഇമാമോ (പുരോഹിതന്മാരോ) അധ്യാപകനോ പുറത്തുനിന്നുള്ളവരാണെങ്കിൽ പൊലീസിൽ അറിയിക്കാൻ അസം സര്‍ക്കാര്‍ ഈ മാസം ആദ്യം ആവശ്യപ്പെട്ടിരുന്നു. അല്‍ ഖ്വയ്ദ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഗോൽപാറ ജില്ലയിൽ നിന്ന് രണ്ട് പേരെ അസം പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.ടിങ്കോണിയ ശാന്തിപൂർ മസ്ജിദിലെ അറസ്റ്റിലായ ഇമാം അബ്ദുൾ സോബഹാൻ (43) ആണെന്നും രണ്ടാമത്തേത് തിലപ്പാറ മസ്ജിദിലെ പുരോഹിതൻ ജലാലുദ്ദീൻ ഷെയ്ഖ് (49) ആണെന്നും പൊലീസ് സൂപ്രണ്ട് വി.വി രാകേഷ് റെഡ്ഡി വ്യക്തമാക്കി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News