ഛത്തീസ്ഗഡിലെ കന്യാസ്ത്രീകൾക്കെതിരായ അതിക്രമം; ബജ്റങ് ദൾ നേതാവ് വനിതാ കമ്മീഷന് മുന്നിൽ ഹാജരായില്ല

ജ്യോതി ശർമ്മയുടെ നിലപാടിൽ വനിതാ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി

Update: 2025-08-25 16:30 GMT

ന്യൂഡൽഹി:ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന ആദിവാസി പെൺകുട്ടികളുടെ പരാതിയിൽ ബജ്റങ് ദൾ നേതാവ് ജ്യോതി ശർമ സംസ്ഥാന വനിതാ കമ്മീഷനു മുന്നിൽ ഹാജരായില്ല. ജ്യോതി ശർമ്മയുടെ നിലപാടിൽ വനിതാ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി.

സെപ്റ്റംബർ രണ്ടിന്‌ ഹാജരാകാൻ കമ്മീഷൻ നിർദേശം നൽകി. വനിതാ കമ്മീഷനിലുള്ള ബിജെപി അംഗങ്ങൾ മോശമായി പെരുമാറി എന്ന് പെൺകുട്ടികൾ ആരോപിച്ചു. സെപ്റ്റംബർ രണ്ടിന് വനിതാ കമ്മീഷൻ നടപടി എടുത്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് സിപിഐ പ്രതികരിച്ചു.

ആഗ്രയിലെ  ആശുപത്രിയിലേക്ക് ജോലിക്കായി പ്രായപൂര്‍ത്തിയായ യുവതികളെ കൂട്ടികൊണ്ടു പോകുന്നതിനുവേണ്ടി ഛത്തീസ്ഗഡിലെ  ദുർഗ്‌ സ്റ്റേഷനില്‍ എത്തിയപ്പോളാണ് ഒരു സംഘമാളുകള്‍ ഇവരെ തടഞ്ഞുവെക്കുകയും പൊലീസിൽ അറിയിക്കുകയും ചെയ്തത്. ആവശ്യമായ എല്ലാ രേഖകളോടും കൂടിയാണ് ഗ്രീന്‍ ഗാര്‍ഡന്‍സ് സന്യാസ സമൂഹത്തിലെ സിസ്റ്റര്‍ വന്ദനയും സിസ്റ്റര്‍ പ്രീതിയും യാത്ര ചെയ്തിരുന്നത്. ഈ രേഖകളൊന്നും പരിശോധിക്കാതെയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്ന ആള്‍കൂട്ടം കന്യാസ്ത്രീകളെ വളഞ്ഞാക്രമിച്ചതും പൊലീസില്‍ ഏൽപിച്ചതും.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News