അതീഖ് അഹമ്മദിന് കുറഞ്ഞത് 9 തവണ വെടിയേറ്റു: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

സഹോദരന്‍ അഷ്‌റഫിന്‍റെ ശരീരത്തില്‍ നിന്ന് അഞ്ച് വെടിയുണ്ടകള്‍ കണ്ടെടുത്തു.

Update: 2023-04-17 05:23 GMT

ബെംഗളൂരു: സമാജ്‍വാദി പാര്‍ട്ടി മുന്‍ എം.പി അതീഖ് അഹമ്മദിന് കുറഞ്ഞത് ഒന്‍പതു തവണ വെടിയേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഒരു തവണ തലയിലും എട്ട് തവണ നെഞ്ചിലും പുറത്തുമായാണ് വെടിയേറ്റത്. സഹോദരന്‍ അഷ്‌റഫിന്‍റെ ശരീരത്തില്‍ നിന്ന് അഞ്ച് വെടിയുണ്ടകള്‍ കണ്ടെടുത്തു.

അഞ്ച് ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. അന്വേഷണത്തിന്‍റെ ഭാഗമായി പോസ്റ്റുമോര്‍ട്ടം നടപടികളുടെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്.

പ്രയാഗ് രാജില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നപ്പോള്‍ ശനിയാഴ്ച രാത്രിയാണ് അതീഖിനെയും സഹോദരനെയും മൂവര്‍ സംഘം വെടിവെച്ചുകൊന്നത്. വെടിയുതിർത്ത ലവ്‌ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ടെലിവിഷന്‍ ക്യാമറകള്‍ക്കു മുന്നില്‍ ജയ്ശ്രീറാം വിളിച്ചാണ് പ്രതികൾ വെടിയുതിർത്തത്. കോടതിയില്‍ ഹാജരാക്കിയ മൂന്നു പേരെയും 12 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Advertising
Advertising

എന്‍സിആര്‍ ന്യൂസ്‌ എന്ന പേരിൽ വ്യാജ മൈക്ക് ഐഡിയും ക്യാമറയുമായാണ് കൊലയാളി സംഘമെത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രശസ്തരാവാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി. അലഹബാദ് ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് അരവിന്ദ് കുമാർ ത്രിപാഠിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തും. രണ്ട് മാസത്തിനകം യു.പി സർക്കാരിന് റിപ്പോർട്ട്‌ സമർപ്പിക്കും.

Summary- Gangster Atiq Ahmed was shot at least nine times in the shocking murder on camera outside a hospital in Uttar Pradesh Saturday night, the autopsy report has found.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News