പ്രഥമ ബംഗ്ലാ അക്കാദമി അവാർഡ് മമതയ്ക്ക്; അവാർഡ് തിരിച്ചുനൽകി എഴുത്തുകാരുടെ പ്രതിഷേധം

സാഹിത്യരംഗത്തെ സംഭാവനകൾക്കാണ് മുഖ്യമന്ത്രി മമത ബാനർജിക്ക് പ്രത്യേക പുരസ്‌കാരം നൽകിയത്

Update: 2022-05-11 05:22 GMT
Editor : Lissy P | By : Web Desk
Advertising

കൊൽക്കത്ത: പശ്ചിമബംഗാൾ സർക്കാർ പ്രഖ്യാപിച്ച പ്രഥമ ബംഗ്ലാ അക്കാദമി പുരസ്‌കാരം മുഖ്യമന്ത്രി മമതയ്ക്ക്. സാഹിത്യരംഗത്തെ സംഭാവനകൾക്കാണ് മുഖ്യമന്ത്രി മമത ബാനർജിക്ക് പ്രത്യേക പുരസ്‌കാരം നൽകാൻ തീരുമാനിച്ചത്. മമത ബാനർജിയുടെ 'കബിത ബിതാൻ' എന്ന പുസ്തകത്തിനാണ് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. 900-ലധികം കവിതകളുടെ സമാഹാരമാണ് 'കബിത ബിതൻ.

തിങ്കളാഴ്ച ടാഗോറിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച 'കവി പ്രണം' പരിപാടിയിലാണ് സർക്കാർ പുരസ്‌കാരം സമ്മാനിച്ചത്. സംസ്ഥാനത്തെ മികച്ച എഴുത്തുകാരുടെ സമിതിയാണ് മമതയുടെ പേര് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. മമത വേദിയിലുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിക്ക് വേണ്ടി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവാണ് അവാർഡ് ഏറ്റുവാങ്ങിയത്.

മികച്ച സാഹിത്യകാരന്മാരെ അഭിനന്ദിക്കുന്നതിന് വേണ്ടി ഈ വർഷമാണ് ബംഗാൾ സർക്കാർ പുരസ്‌കാരം നൽകാൻ തുടങ്ങിയത്.  അതേസമയം മുഖ്യമന്ത്രിക്ക് അവാര്‍ഡ്  നൽകിയതിൽ പ്രതിഷേധിച്ച് ബംഗാളി എഴുത്തുകാരിയും നാടോടി സാംസ്‌കാരിക ഗവേഷകയുമായ രത്ന റാഷിദ് ബാനർജി അവാർഡ് തിരികെ നൽകി.

രത്ന റാഷിദ് ബാനർജിക്ക് 2019 ൽ നൽകിയ അന്നദ ശങ്കർ സ്മാരക സമ്മാൻ' ആണ് തിരികെ നൽകിയത്. 'ഒരു എഴുത്തുകാരി എന്ന നിലയിൽ, മുഖ്യമന്ത്രിക്ക് സാഹിത്യ അവാർഡ് നൽകാനുള്ള നീക്കം അപമാനകരമായി തോന്നുന്നു. അത് ഒരു മോശം മാതൃക സൃഷ്ടിക്കും. മുഖ്യമന്ത്രിയുടെ അശ്രാന്തമായ സാഹിത്യാന്വേഷണത്തെ പ്രശംസിക്കുന്ന അക്കാദമിയുടെ പ്രസ്താവന സത്യത്തിന്റെ പരിഹാസമാണ്, ''റഷീദ് ബാനർജി പിടിഐയോട് പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News