അയോധ്യ രാമക്ഷേത്ര ഭണ്ഡാര കൊള്ള: അന്വേഷണം ഊർജിതമാക്കി എസ്ഐടി; ചമ്പത് റായിയുടെ സ്വത്ത് വിവരങ്ങൾ പരിശോധിക്കും

പണം എണ്ണിത്തിട്ടപ്പെടുത്തുന്ന കാര്യത്തിൽ ക്ഷേത്രം ട്രസ്റ്റിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ

Update: 2026-07-07 00:53 GMT

അയോധ്യ: അയോധ്യ രാമക്ഷേത്ര ഭണ്ഡാര കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം നടപടികൾ കർശനമാക്കുന്നു. കേസിൽ ആരോപണവിധേയനായ ചമ്പത് റായിക്കെതിരെ പിടിമുറുക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങൾ എസ്ഐടി ഇന്ന് ശേഖരിക്കും. പണം എണ്ണിത്തിട്ടപ്പെടുത്തുന്ന കാര്യത്തിൽ ക്ഷേത്രം ട്രസ്റ്റിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ.

ചമ്പത് റായി രാജി സമർപ്പിക്കുകയും അത് അംഗീകരിക്കുകയും ചെയ്‌തെങ്കിലും, അദ്ദേഹത്തിനെതിരെയുള്ള അന്വേഷണം ശക്തമായി തുടരാനാണ് എസ്ഐടി തീരുമാനം. കൊള്ളയിൽ ചമ്പത് റായിക്ക് പങ്കുണ്ടെന്ന് പിടിയിലായ മറ്റു പ്രതികൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങൾ പരിശോധിക്കുന്നത്. കൂടാതെ, രാജി വെച്ചാലും ചമ്പത് റായിക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന് ക്ഷേത്രം ട്രസ്റ്റ് അംഗങ്ങളിൽ നിന്ന് തന്നെ കടുത്ത സമ്മർദ്ദവുമുണ്ട്.

Advertising
Advertising

ഭണ്ഡാരത്തിലെ പണം എണ്ണുന്നതിൽ വലിയ സുരക്ഷാ വീഴ്ചയാണ് ക്ഷേത്രത്തിൽ ഉണ്ടായിട്ടുള്ളതെന്ന് എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പണം എണ്ണുന്നതിനായി നിയോഗിക്കപ്പെട്ടവർ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോഴോ ജോലി കഴിഞ്ഞ് തിരികെ മടങ്ങുമ്പോഴോ യാതൊരുവിധ പരിശോധനകളും അവിടെ നടത്തിയിരുന്നില്ല. ഈ വലിയ സുരക്ഷാ വീഴ്ചയാണ് പ്രതികൾക്ക് പണം അപഹരിക്കാൻ സഹായകമായത്.

കേസിൽ ഇതുവരെ 78.94 ലക്ഷം രൂപയാണ് പ്രതികളിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തിട്ടുള്ളത്. ഇതിൽ 2.25 ലക്ഷം രൂപ പണം എണ്ണുന്ന മുറിയോട് ചേർന്നുള്ള ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. പ്രതികൾ പണം മോഷ്ടിക്കുകയും പലയിടങ്ങളിലായി ഒളിപ്പിക്കുകയും ചെയ്യുന്നതിന്റെ 70 ഓളം സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. കേസിന്റെ തുടരന്വേഷണം വേഗത്തിലാക്കി, ഒരാഴ്ചക്കകം തന്നെ സംസ്ഥാന സർക്കാരിന് പൂർണ റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്ഐടി തയ്യാറെടുക്കുന്നത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News