സിജെപി പ്രതിഷേധത്തിനിടെ പെൺകുട്ടികളെ മര്‍ദിച്ച സംഭവം; പൊലീസ് വിട്ടയച്ച പ്രവര്‍ത്തകനെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ

പ്രതിഷേധത്തിനിടെ ദീൻ ദയാൽ ഉപാധ്യായ മാർഗിൽ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു

Update: 2026-10-13 11:40 GMT

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി ഡൽഹി കൊണാട്ട് പ്ലേസിൽ നടത്തിയ പ്രതിഷേധത്തിനിടെ പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ ആക്രമിച്ച പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ. കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ഗോവിന്ദ ഹിന്ദു എന്ന രവീന്ദർ സിങ്ങിനെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിച്ചത്.

പ്രതിഷേധത്തിനിടെ ദീൻ ദയാൽ ഉപാധ്യായ മാർഗിൽ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റോഡരികിലെ ഒരു ഇരുമ്പ് വേലിക്ക് സമീപമാണ് സംഘര്‍ഷം നടന്നത്. വെള്ള ഷർട്ട് ധരിച്ച ഒരാൾ ഒരു പ്രതിഷേധക്കാരനെ തള്ളിയിടുന്നതും ചവിട്ടുന്നതും വീഡിയോയിൽ കാണാം. രണ്ട് പുരുഷൻമാര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്നതും വീഡിയോയിലുണ്ട്.

Advertising
Advertising

സമാധാനപരമായി നടന്ന പ്രതിഷേധത്തിനിടെ ബിജെപി-ആർഎസ്എസ് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിയ ആക്രമിച്ചതായി സിജെപി ആരോപിച്ചിരുന്നു. "ഡൽഹി പൊലീസിന്റെ സാന്നിധ്യത്തിൽ ബിജെപി-ആർഎസ്എസ് ഗുണ്ടകൾ ഒരു പെൺകുട്ടിയെ മർദിക്കുന്നു' സിജെപി ചൂണ്ടിക്കാട്ടുന്നു.

സമാധാനപരമായി പ്രതിഷേധനം നടത്തുന്ന പ്രകടനക്കാരെ സംരക്ഷിക്കുന്നതിനുപകരം ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ അക്രമികളെ സഹായിക്കുന്നതെന്തിനാണെന്ന് സിജെപി ചോദിച്ചു. ആരാണ് അവർക്ക് ഇങ്ങനെ അതിക്രമം കാണിക്കാൻ പ്രവർത്തിക്കാൻ സ്വാതന്ത്ര്യം നൽകിയതെന്ന് അറിയണമെന്നും ആവശ്യപ്പെട്ടിരുന്നു. രവീന്ദറിനെ കൂടാതെ രാമൻ സെയ്നി (50), വിവേകാനന്ദ് എന്ന വിവേക് (32), കപിൽ കുമാർ (27) എന്നിവരാണ് അറസ്റ്റിലായിരുന്നത്. ഇവർ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു രക്ഷാദളിലെ അംഗങ്ങളാണെന്ന് അവകാശപ്പെട്ടതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News