മലയാളി വിദ്യാര്‍ഥിനിക്ക് ഡല്‍ഹി പൊലീസിന്റെ ക്രൂരമര്‍ദനം; പരാതി നല്‍കി കെ. സുധാകരന്‍ എംപി

സിസിടിവി ഇല്ലാത്ത ബേസ്‌മെന്റില്‍ വെച്ചാണ് ഡല്‍ഹി പൊലീസ് പെണ്‍കുട്ടിയെ മര്‍ദിച്ചതെന്ന് ഷാഫി പറമ്പില്‍

Update: 2026-10-13 16:12 GMT

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയില്‍ മലയാളി വിദ്യാര്‍ഥിനിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കി കെ. സുധാകരന്‍ എംപി. പെണ്‍കുട്ടികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് സുധാകരന്‍ പറഞ്ഞു.

ഡല്‍ഹി പൊലീസ് മനുഷ്യരാണോ എന്ന് സംശയമുണ്ട്. പൊലീസ് അതിക്രമത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി. നിലവില്‍, പൊലീസ് മര്‍ദനത്തിന് ഇരയായ പെണ്‍കുട്ടി ചികിത്സയിലാണ്. കെ. സുധാകരന്‍ എംപി ആശുപത്രിയിലെത്തി പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു.

സിസിടിവി ഇല്ലാത്ത ബേസ്‌മെന്റില്‍ വെച്ചാണ് ഡല്‍ഹി പൊലീസ് പെണ്‍കുട്ടിയെ മര്‍ദിച്ചതെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. ഇതാണ് മോദിയുടെ ശാക്തീകരണം. വിഷയം ഗൗരവത്തില്‍ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Advertising
Advertising

ഒരു മര്യാദയും ഇല്ലാതെയാണ് പൊലീസ് പെണ്‍കുട്ടികളെ കൈകാര്യം ചെയ്തത്. പെണ്‍കുട്ടികള്‍ക്കെതിരെ കൗണ്ടര്‍ കേസെടുക്കാനുള്ള നീക്കത്തിലാണ് ഡല്‍ഹി പൊലീസെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. പൊലീസ് അതിക്രമത്തില്‍ എന്‍എസ് യുവിന്റെ പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതിക്രൂരമായാണ് ഡല്‍ഹി പൊലീസ് പ്രവര്‍ത്തകരെ നേരിട്ടതെന്ന് കെഎസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പ്രതികരിച്ചു. വിഷയത്തെ നിയമപരമായി നേരിടും. പ്രവര്‍ത്തകര്‍ രാഷ്ട്രീയമായി നിരത്തിലിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

Full View

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News