കേന്ദ്രമന്ത്രി എല്‍. മുരുകന്‍ രാജിവെച്ചു

എംപി സ്ഥാനവും രാജിവെച്ചതായി മുരുകന്‍

Update: 2026-10-13 13:38 GMT

ന്യൂഡല്‍ഹി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സഹമന്ത്രി എല്‍. മുരുകന്‍ രാജിവെച്ചു. എംപി സ്ഥാനവും രാജിവെച്ചതായി മുരുകന്‍ അറിയിച്ചു. രാജി തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനെന്നാണ് വിശദീകരണം. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസംഭാഗമാണ് മുരുകന്‍.

'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതമാതാവിനെയും തമിഴ്നാടിനെയും സേവിക്കാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. ദിവസക്കൂലിക്കാരുടെ മകനില്‍ നിന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞത് ഏറ്റവും വലിയ സൗഭാഗ്യവുമാണ്.

Advertising
Advertising

ഇപ്പോള്‍ ഞാന്‍, 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടില്‍ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി മുഴുവന്‍ സമയവും സ്വയം സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു,' എന്നും എല്‍. മുരുകന്‍ എക്സില്‍ കുറിച്ചു.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News