ബിബിസിയെ നിരോധിക്കണം: ഹിന്ദുസേന

ബിബിസിയുടെ ഡൽഹിയിലെ ഓഫീസിനു മുന്നിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്

Update: 2023-01-30 06:33 GMT

ഡല്‍ഹി: ബിബിസിയെ നിരോധിക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഹിന്ദുസേനയുടെ പേരില്‍ പോസ്റ്റര്‍. ബിബിസിയുടെ ഡല്‍ഹിയിലെ കസ്തൂർബാ ഗാന്ധി മാർഗിലെ ഓഫീസിനു മുന്നിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായ തകർക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ബിബിസി നടത്തുന്നതെന്ന് ഹിന്ദുസേന ആരോപിച്ചു- "ബിബിസി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണ്. ബിബിസിയെ ഉടൻ നിരോധിക്കണം"- ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്ത പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ 1975ൽ ബിബിസിയെ നിരോധിച്ചിരുന്നുവെന്നും വിഷ്ണു ഗുപ്ത ചൂണ്ടിക്കാട്ടി.

Advertising
Advertising

'മോദി: ദി ഇന്ത്യ ക്വസ്റ്റ്യന്‍' ഡോക്യുമെന്‍ററി രണ്ടു ഭാഗങ്ങളായാണ് പുറത്തുവന്നത്. ആദ്യ ഭാഗം ഗുജറാത്ത് വംശഹത്യയെ കുറച്ചുള്ളതായിരുന്നു. രണ്ടാമത്തേതില്‍ നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള സംഭവ വികാസങ്ങളാണ് വിശദീകരിച്ചത്. ഡോക്യുമെന്‍ററിയുടെ ലിങ്കുകൾ ബ്ലോക്ക് ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും യൂട്യൂബിനും കേന്ദ്ര സര്‍ക്കാര്‍ നിർദേശം നൽകിയിരുന്നു. വസ്തുനിഷ്ഠതയില്ലാത്തതും കൊളോണിയൽ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതുമായ പൊപഗണ്ട എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഡോക്യുമെന്‍ററിയെ വിലയിരുത്തിയത്.

Summary- The workers of the Hindu Sena have put up boards outside the BBC office in New Delhi's Kasturba Gandhi Marg calling for a ban on the media organisation over its documentary on Prime Minister Narendra Modi

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News