പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് നിർത്തിവെക്കണം; അമിത് ഷാക്ക് ഡൽഹി ബാർ കൗൺസിലിന്റെ കത്ത്

നിയമങ്ങൾ ഭരണഘടനാവിരുദ്ധമെന്നാണ് ബാർ കൗൺസിൽ പറയുന്നത്. സുപ്രീംകോടതി വിധിക്കെതിരായ നിയമങ്ങൾ വരെ നടപ്പാക്കാൻ ഒരുങ്ങുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Update: 2024-07-01 04:41 GMT

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ബാർ കൗൺസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്ത് നൽകി.

നിയമങ്ങൾ ഭരണഘടനാവിരുദ്ധമെന്നാണ് ബാർ കൗൺസിൽ പറയുന്നത്. സുപ്രീംകോടതി വിധിക്കെതിരായ നിയമങ്ങൾ വരെ നടപ്പാക്കാൻ ഒരുങ്ങുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. 

ഇന്നലെ അർദ്ധ രാത്രി മുതലാണ് രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നത്. ഇ​ന്ത്യ​ൻ​ ​ശി​ക്ഷാ​നി​യ​മം,​ ​ക്രി​മി​ന​ൽ​ ​ന​ട​പ​ടി​ക്ര​മം,​ ​തെ​ളി​വ് ​നി​യ​മം​ ​എ​ന്നി​വ​യ്‌​ക്ക് ​പ​ക​രം​ ​ഭാ​ര​തീ​യ​ ​ന്യാ​യ​ ​സം​ഹി​ത,​ ​ഭാ​ര​തീ​യ​ ​നാ​ഗ​രി​ക് ​സു​ര​ക്ഷാ​ ​സം​ഹി​ത,​ ​ഭാ​ര​തീ​യ​ ​സാ​ക്ഷ്യ​ ​നി​യ​മം​ ​എ​ന്നി​വ​യാണ് നടപ്പാക്കുന്നത്.​  ര​ണ്ടാം​ ​മോ​ദി​ ​സ​ർ​ക്കാ​രാ​ണ് നിയമങ്ങള്‍ പാസാക്കിയത്. 

Advertising
Advertising

പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥപ്രകാരമായിരിക്കും. അതിനുമുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമപ്രകാരമായിരിക്കും നടപടി.

അതേസമയം ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യ കേസ് ഡൽഹിയിൽ രജിസ്റ്റർ ചെയ്തു. കമല മാർക്കറ്റിലെ വഴിയോരക്കച്ചവടക്കാരനെതിരെയാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി റെയിൽവെ സ്റ്റേഷനിൽ ഫൂട്ട്പാത്ത് കൈയേറി കച്ചവടം നടത്തിയതിനാണ്, കമലാ മാർക്കറ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 285 പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇതിനിടെ പുതിയ ക്രിമിനല്‍ നിയമം നടപ്പാക്കുന്നത് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. മൂന്ന് നിയമങ്ങളും നടപ്പാക്കുന്ന കാര്യത്തില്‍ വലിയ ആശങ്കയുണ്ടെന്നാണ് മമത കത്തില്‍ പറയുന്നത്.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News