ബംഗാളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; തൃണമൂലിന് മുന്നേറ്റം

ഡയമണ്ട് ഹാർബറിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് നേരെ ബോംബെറിഞ്ഞു

Update: 2023-07-11 07:31 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

കൊല്‍ക്കൊത്ത: ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു.  തൃണമൂൽ കോൺഗ്രസ് മുന്നേറിക്കൊണ്ടിരിക്കുകയാണ്. 1,218 ഗ്രാമപഞ്ചായത്തിലും 28 പഞ്ചായത്ത് സമിതിയിലും തൃണമൂൽ ലീഡ് ചെയ്യുകയാണ്. പ്രതിപക്ഷമായ സി.പി.എം- കോൺഗ്രസ് സഖ്യത്തിനും ബി.ജെ.പിക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. അതിനിടെ ഡയമണ്ട് ഹാർബറിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് നേരെ ബോംബേറിഞ്ഞു. ഹൗറയിൽ ജനക്കൂട്ടം വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ലാത്തി വീശി.ബിഷ്ണുപൂരിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ അക്രമത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ ദേശീയപാത ഉപരോധിച്ചു.

ശനിയാഴ്ച നടന്ന പോളിങ്ങിനിടെ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയതിനെത്തുടര്‍ന്നാണ് ഇന്നലെ 19 ജില്ലകളിലെ 697 ബൂത്തുകളില്‍ റിപ്പോളിങ് നടന്നത്. സുരക്ഷ ഉറപ്പ് വരുത്താൻ ഓരോ ബൂത്തിലും ബംഗാള്‍ പൊലീസിന് പുറമേ നാല് കേന്ദ്രസേനാംഗങ്ങളെ വീതം വിന്യസിച്ചിരുന്നു. പുര്‍ബ മേദിനിപുരിലെ തംലുകില്‍ തൃണമൂല്‍ കോണ്‍ഗ്രസ് - ബി.ജെ.പി സംഘർഷമുണ്ടായി കൂച്ച് ബിഹാറിലും സംഘര്‍ഷമുണ്ടായി.

73,887 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രണ്ട് ലക്ഷത്തിലേറെ സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്.തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാനമല്‍സരം നടന്നത്.സർവ്വേ ഫലങ്ങളിൽ എല്ലാം തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടുമെന്നാണ് .അതെ സമയം കൃഷ്ണനഗറില്‍ ഈ മാസം 4ന് കാണാതായ ബി.ജെ.പി പ്രവര്‍ത്തകനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ടിഎംസി ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് ബി.ജെ.പിയുടെ ആരോപണം. പലയിടങ്ങളിലും വോട്ടര്‍മാരെ ടി.എം.സി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും ബി.ജെ.പി ആരോപിക്കുന്നു . പശ്ചിമ ബംഗാൾ സന്ദർശിച്ച് റിപ്പോർട്ട് നൽകുന്നതിനായി മുന്‍കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കണ്‍വീനറായി നാലംഗ വസ്തുതാ അന്വേഷണ സമിതിയെ ബി.ജെ.പി ദേശീയ നേതൃത്വം നിയോഗിച്ചിട്ടുണ്ട് . ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്ക്ക് സമിതി റിപ്പോര്‍ട്ട് നല്‍കും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News