മൂന്ന് വയസുള്ള മകളെ തടാകത്തില്‍ എറിഞ്ഞു കൊന്ന അമ്മയും സുഹൃത്തും പിടിയിൽ

തടാകത്തിന് സമീപം രണ്ടുപേർ കറങ്ങിനടക്കുന്നത് കണ്ട പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു

Update: 2026-02-10 15:45 GMT

അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ മൂന്ന് വയസുള്ള മകളെ തടാകത്തിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ പൊലീസ് പിടിയിൽ. വാരണാസിയിൽ നിന്നുള്ള അഞ്ജലി സിങാണ് പൊലീസ് പിടിയിലായത്.

ഭർത്താവുമായി വേർപിരിഞ്ഞ ഇവർ മറ്റൊരാളുമായി ലിവ്-ഇൻ ബന്ധത്തിൽ ആയിരുന്നു. ഇവരിപ്പോൾ അജ്മീറിലാണ് താമസം. പുലർച്ചെ 4 മണിക്ക് പട്രോളിങ്ങിനിടെ അന സാഗർ തടാകത്തിന് സമീപം ഒരു സ്ത്രീയും പുരുഷനും കറങ്ങിനടക്കുന്നത് കണ്ടതായി അജ്മീർ എസ്പി വന്ദിത റാണ പറഞ്ഞു.

അന്വേഷണത്തിൽ താൻ വാരണാസിയിൽ നിന്നുള്ള അക്ലേഷ് ഗുപ്തയാണെന്നും അജ്മീറിലെ ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്യുന്നുണ്ടെന്നും ഡാറ്റ നഗറിൽ താമസിക്കുന്നതാണെന്നും ഒപ്പമുണ്ടായിരുന്ന പുരുഷൻ പറഞ്ഞതായും പൊലീസ് പറഞ്ഞു.

ആദ്യം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളും സംശയാസ്പദമായ മൊഴികളും മണിക്കൂറുകൾക്കുള്ളിൽ തന്നെ കേസ് തെളിയിക്കാൻ പൊലീസിനെ സഹായിച്ചു.ചൊവ്വാഴ്ച രാത്രി 10 മണിയോടെ മകളുമായി പുറത്തുപോയെങ്കിലും എവിടെയോ മകളെ നഷ്ടപ്പെട്ടുവെന്നും ഇപ്പോൾ അവളെ തിരയുകയാണെന്നുമായിരുന്നു സ്ത്രീയുടെ ആദ്യ മൊഴി.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News