തേജസ്വി യാദവ് വിവാഹിതനാകുന്നു; വിവാഹ നിശ്ചയം ഇന്ന്

തേജസ്വി യാദവിന്‍റെ സഹോദരി രോഹിണി ആചാര്യയാണ് വിവാഹവാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്

Update: 2021-12-09 02:52 GMT
Editor : Jaisy Thomas | By : Web Desk

ബിഹാര്‍ പ്രതിപക്ഷ നേതാവും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ് വിവാഹിതനാകുന്നു. വിവാഹ നിശ്ചയം വ്യാഴാഴ്ച ഡല്‍ഹിയില്‍ നടക്കും. തേജസ്വി യാദവിന്‍റെ സഹോദരി രോഹിണി ആചാര്യയാണ് വിവാഹവാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്.

''ഞങ്ങളുടെ വീട് സന്തോഷത്താല്‍ നിറയാന്‍ പോകുന്നു'' എന്നാണ് രോഹിണി ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ വധുവിനെക്കുറിച്ചുള്ള ഒരു സൂചനയും പുറത്തുവിട്ടിട്ടില്ല. വിവാഹ നിശ്ചയ ചടങ്ങിനായി തേജസ്വി യാദവിന്‍റെ കുടുംബം ഡൽഹിയിൽ എത്തിയിട്ടുണ്ട്. മാതാപിതാക്കളായ ലാലു പ്രസാദ് യാദവ്, റാബ്‌റി ദേവി, സഹോദരി മിസ എന്നിവർക്കൊപ്പം സഹോദരൻ തേജ് പ്രതാപും നഗരത്തിലുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച നടക്കുന്ന വിവാഹനിശ്ചയത്തിൽ 50 പേർ മാത്രമേ പങ്കെടുക്കുന്നുള്ളൂ.

Advertising
Advertising

32കാരനായ തേജസ്വിയുടെ വിവാഹം വലിയ ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ആര്‍ജെഡി പ്രവര്‍ത്തകര്‍. ലാലു പ്രസാദ് യാദവിന്‍റെ മക്കളില്‍ ഇനി വിവാഹം ചെയ്യാന്‍ ബാക്കിയുള്ളത് തേജസ്വി മാത്രമായിരുന്നു. തേജസ്വിയുടെ നിര്‍ബന്ധ പ്രകാരം ചടങ്ങുകളെല്ലാം ലളിതമാക്കാനാണ് കുടുംബത്തിന്‍റെ തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. നിശ്ചയത്തിനു പിന്നാലെ വിവാഹവും ഉടന്‍ നടക്കുമെന്നും പറയപ്പെടുന്നു. ഡിസംബര്‍ 14നു ശേഷം ഒരു മാസത്തേക്ക് ഖര്‍മാസ് ആയതിനാല്‍ ഈ വേളയില്‍ വിവാഹം പോലുള്ള ചടങ്ങുകള്‍ നടത്താറില്ല.


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News