ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമ ബംഗാളിൽ; ക്ഷണം ലഭിച്ചിട്ടില്ലെന്ന മമതയുടെ ആരോപണം നിഷേധിച്ച് കോൺഗ്രസ്‌

അടുത്ത ആഴ്ച ബിഹാറിൽ എത്തുന്ന ന്യായ് യാത്രയിൽ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്തേക്കില്ലെന്നാണ് സൂചന

Update: 2024-01-25 12:17 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമ ബംഗാളിൽ പ്രവേശിച്ചു.  അസമിലെ 8 ദിവസത്തെ പര്യടനം പൂർത്തിയാക്കിയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമ ബംഗാളിൽ പ്രവേശിച്ചത്. ബംഗാളിൽ അഞ്ച് ദിവസം ഏഴ് ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര 523 കിലോമീറ്റർ സഞ്ചരിക്കും. രാജ്യത്ത് ബിജെപിയും ആർഎസ്എസും വിദ്വേഷം പടർത്തുന്നെന്ന്  രാഹുൽ ഗാന്ധി പറഞ്ഞു. അസമിലെ ന്യായ് യാത്ര വർഗീയ സംഘർഷം ഉണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആരോപിച്ചു

ബംഗാളിൽ എത്തുന്ന യാത്രയിലേക്ക് തന്നെ യാത്രയിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന മമത ബാനർജിയുടെ ആരോപണം കോൺഗ്രസ്‌ നിഷേധിച്ചു. തൃണമൂൽ കോൺഗ്രസ് പങ്കെടുത്താൽ സി.പി.എം യാത്രയുടെ ഭാഗമാകില്ലെന്നും കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, അടുത്ത ആഴ്ച ബിഹാറിൽ എത്തുന്ന ന്യായ് യാത്രയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. 'ഇന്‍ഡ്യ' സഖ്യത്തിലെ സീറ്റ് വിഭജന ചർച്ചകൾ മുന്നോട്ട് പോകാത്തതാണ് ബിഹാർ മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് കാരണം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News