തെരുവിലുറങ്ങുന്ന കൈക്കുഞ്ഞിന് തൊട്ടിലൊരുക്കി പൊലീസ്; വൈറലായി വീഡിയോ

മുംബൈ പൊലീസ് ഉദ്യോ​ഗസ്ഥനായ സുശിൽ ശിഖാരെയാണ് തന്റെ പ്രവൃത്തിയിലൂടെ നെറ്റിസൺസിന്റെ മനം കവർന്നത്

Update: 2026-02-01 11:22 GMT

മുംബൈ: മുംബൈയിലെ തിരക്കേറിയ തെരുവുകളൊന്നിൽ തന്റെ കഠിനമായ ജീവിതസാഹചര്യങ്ങളോട് പൊരുതി ജീവിക്കുന്ന ഒരു അമ്മയ്ക്കും കുഞ്ഞിനും മുന്നിൽ കാരുണ്യത്തിന്റെ ഹസ്തമായി മാറിയ പൊലീസ് ഉദ്യോ​ഗസ്ഥന്റെ വാർത്തയാണ് ഇപ്പോൾ സാമൂഹമാധ്യമത്തിലെ സംസാരവിഷയം. നഗരത്തിലെ സുരക്ഷാ ചുമതലകൾക്കിടയിലും ചുറ്റുമുള്ളവരുടെ വേദനകൾ തിരിച്ചറിയുന്ന പൊലീസ് ഉദ്യോഗസ്ഥനായ സുശിൽ ശിഖാരെയുടെ ഇടപെടലാണ് നെറ്റിസൺസിന്റെ മനംകവർന്നിരിക്കുന്നത്. തന്റെ കുഞ്ഞിനെ ഉറക്കാൻ ഒരു തൊട്ടിൽ പോലുമില്ലാതെ നടുറോഡിൽ കഷ്ടപ്പെട്ടിരുന്ന ആ അമ്മയുടെ നിസ്സഹായാവസ്ഥ കണ്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥൻ, അവർക്കായി ഒരു പുതിയ തൊട്ടിൽ സമ്മാനിച്ചുകൊണ്ട് മാനവികതയുടെ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ്.

Advertising
Advertising

ഒരു പ്ലാസ്റ്റിക് ചാക്കും മുഷിഞ്ഞ തുണിയും നിലത്ത് വിരിച്ച് തന്റെ പിഞ്ചുകുഞ്ഞിനെ കിടത്തിയിരുന്ന ആ അമ്മയുടെ കാഴ്ച ആരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു. നഗരത്തിലെ വാഹനത്തിരക്കും പൊടിപടലങ്ങളും നിറഞ്ഞ അന്തരീക്ഷത്തിൽ സുരക്ഷിതമായൊരു ഇടമില്ലാതെ ആ കുഞ്ഞ് കിടക്കുന്നതുകണ്ട ഉദ്യോഗസ്ഥൻ, കേവലം ഔദ്യോഗിക കൃത്യനിർവഹണത്തിനപ്പുറം തന്റെ ഉള്ളിലെ സഹജീവിസ്നേഹം പ്രകടിപ്പിക്കുകയായിരുന്നു. സ്വന്തം കയ്യിൽ നിന്നും പണമെടുത്ത് ഒരു പുതിയ തൊട്ടിൽ വാങ്ങി ആ അമ്മയ്ക്ക് കൈമാറിയപ്പോൾ, അവരുടെ മുഖത്തുണ്ടായ ആശ്വാസവും നന്ദിയും വാക്കുകൾക്കതീതമായിരുന്നു.

ഈ വാർത്ത സമൂഹമാധ്യമത്തിൽ വൈറലായതോടെ ലോകമെമ്പാടുമുള്ള ആളുകൾ ഉദ്യോഗസ്ഥന്റെ ഈ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. യൂണിഫോമിനുള്ളിലും തുടിക്കുന്ന, സ്നേഹമുള്ള ഒരു ഹൃദയമുണ്ടെന്ന് അദ്ദേഹം തെളിയിച്ചു, കേവലം നിയമം നടപ്പിലാക്കുന്നവർ മാത്രമല്ല സാധാരണക്കാരുടെ സങ്കടങ്ങളിൽ തണലായി നിൽക്കുന്നവരും കൂടിയാണ് പൊലീസുകാരെന്ന വലിയ സന്ദേശം ഈ ചെറിയ പ്രവർത്തിയിലൂടെ അദ്ദേഹം സമൂഹത്തിന് നൽകി തുടങ്ങിയ അഭിപ്രായങ്ങളും അഭിനന്ദനങ്ങളുമായി നിരവധി പേരാണ് രം​ഗത്തെത്തിയത്. 

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News