16 വര്‍ഷം ഭര്‍തൃവീട്ടില്‍ തടവില്‍ കഴിഞ്ഞ യുവതിയെ മോചിപ്പിച്ചു

യുവതി നേരിട്ടത് കൊടിയ പീഡനം, ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്ന് പൊലീസ്

Update: 2024-10-06 05:09 GMT
Editor : ദിവ്യ വി | By : Web Desk

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലില്‍ 16 വർഷമായി ഭർതൃവീട്ടില്‍ തടവിൽ കഴിഞ്ഞിരുന്ന യുവതിയെ രക്ഷപ്പെടുത്തി. ഭോപ്പാലിലെ ജഹാംഗീർബാദിലാണ് സംഭവം. 2006 ൽ വിവാഹം കഴിഞ്ഞ റാനു സഹു എന്ന യുവതിയാണ് കഴിഞ്ഞ 16 വർഷമായി ഭർതൃവീട്ടിൽ തടവിൽ കഴിഞ്ഞത്. യുവതിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്നാണ് ജഹാംഗീർബാദ് പൊലീസ് യുവതിയെ മോചിപ്പിച്ചത്.

2008 മുതൽ മകളെ കാണാൻ തന്നെയോ കുടുംബത്തെയോ അനുവദിച്ചിരുന്നില്ലെന്നും ക്രൂരമായ പീഡനമാണ് മകൾ നേരിടുന്നതെന്നും പിതാവ് കൃഷ്ണ ലാൽ സാഹു നൽകിയ പരാതിയിൽ പറയുന്നു.

അടുത്തിടെ യുവതിയുടെ ഭർതൃവീടിനോട് ചേർന്നുള്ള അയൽവാസിയെ കാണാനിടയാവുകയും അയാളാണ് തന്നോട് ക്രൂര പീഡനത്തെതുടർന്ന് മകളുടെ ആരോഗ്യസ്ഥിതിമോശമാണെന്ന് പറഞ്ഞതെന്നും പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതിനു പിന്നാലെ സന്നദ്ധ സേവകരുടെ സഹായത്തോടെയാണ് പൊലീസ് സംഘം യുവതിയെ രക്ഷപ്പെടുത്തിയത്. യുവതി ആശുപത്രിയിലാണെന്നും മറ്റ് അന്വേഷണങ്ങൾ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. വീടിന്റെ മുകൾ നിലയിൽ സംസാരിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ് യുവതിയെ കണ്ടെത്തിയതെന്നും കൃത്യമായി ഭക്ഷണം പോലും ഇവർക്ക് നൽകിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.



Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News