ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി,ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും

Update: 2022-12-12 01:12 GMT

ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഗവർണർ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി,ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.

ഗാന്ധിനഗറിലെ പുതിയ സെക്രട്ടേറിയറ്റിന് സമീപം ഹെലിപാഡ് ഗ്രൗണ്ടിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ. ചരിത്ര വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരിക്കുമ്പോൾ ചടങ്ങ് വിപുലമാക്കാനാണ് ഗുജറാത്ത് ബി.ജെ.പി നേതൃത്വത്തിന്‍റെ തീരുമാനം. എല്ലാം പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കണമെന്ന് നിർദേശവും നൽകിയിട്ടുണ്ട്.ബി.ജെ.പി നിയമസഭാ കക്ഷിയോഗത്തിൽ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാജ്ഭവനിൽ എത്തി ഭൂപേന്ദ്ര പട്ടേൽ വീണ്ടും സർക്കാർ രൂപീരിക്കാൻ അവകാശ വാദം ഉന്നയിച്ചിരുന്നു.

ജാതി സാമുദായിക സമവാക്യങ്ങൾ പാലിച്ചുള്ള മന്ത്രിസഭാ രൂപീകരണം ആണ് ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ സർക്കാരിൽ ആഭ്യന്തര സഹമന്ത്രിയായിരുന്ന ഹർഷ് സാംഗ്വി ഉൾപ്പടെയുള്ള ചിലരെ പുതിയ മന്ത്രിസഭയിലും പരിഗണിക്കുന്നുണ്ട്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയ ഹാർദിക് പട്ടേൽ, അല്‍പേഷ് താക്കൂർ എന്നിവരും മന്ത്രി സഭയിൽ ഇടംപിടിച്ചേക്കും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News