'പ്രമുഖ ബിജെപി നേതാവും തൃണമൂലിലേക്ക്'; സൂചനയുമായി പാര്‍ട്ടി വൃത്തങ്ങള്‍

തൃണമൂല്‍ വാതില്‍ അടച്ചിട്ടിരിക്കുകയാണെന്നും എങ്ങാനും അതു തുറന്നുവച്ചാല്‍ പിന്നെ ബിജെപി ബാക്കിയുണ്ടാകില്ലെന്നും തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ഇന്നു പ്രസ്താവിച്ചിരുന്നു

Update: 2021-09-23 15:40 GMT
Editor : Shaheer | By : Web Desk

പ്രമുഖ ബിജെപി നേതാവ് ഉടന്‍ തൃണമൂലില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസ്(ടിഎംസി) നേതാവ് ഫിര്‍ഹാദ് ഹകീം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുറച്ചുദിവസം കാത്തിരിക്കൂ. ബിജെപി ബംഗാളില്‍ ബംഗാളില്‍ ശിഥിലമാകുന്നതു കാണാമെന്നും ഫിര്‍ഹാദ് സൂചിപ്പിച്ചു. എന്നാല്‍, നേതാവ് ആരാണെന്ന് വെളിപ്പെടുത്താന്‍ ഇദ്ദേഹം തയാറായിട്ടില്ല.

തോന്നിയ പോലെയെല്ല ബിജെപി ക്യാംപില്‍നിന്ന് നേതാക്കളെ ഓരോന്നായി പാര്‍ട്ടിയിലെത്തിക്കുന്നതെന്നും ഫിര്‍ഹാദ് വ്യക്തമാക്കി. പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തുന്ന മുഴുവന്‍ ആളുകളുടെയും പ്രവര്‍ത്തനമികവും വ്യക്തിപരമായ നിലപാടുകളുമെല്ലാം പൂര്‍വകാലവുമെന്നും കൃത്യമായി പരിശോധിക്കുന്നുണ്ട്. പരിശോധനയ്ക്കുശേഷം വിശദമായി ചര്‍ച്ച ചെയ്താണ് പാര്‍ട്ടി അംഗത്വം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

തൃണമൂല്‍ വാതില്‍ അടച്ചിട്ടിരിക്കുകയാണെന്നും എങ്ങാനും അതു തുറന്നുവച്ചാല്‍ പിന്നെ ബിജെപി ബാക്കിയുണ്ടാകില്ലെന്നും ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ഇന്നു പ്രസ്താവിച്ചിരുന്നു. നിരവധി നേതാക്കളാണ് ബിജെപി കൂടാരം വിട്ട് തൃണമൂലില്‍ ചേരാന്‍ വരിനില്‍ക്കുന്നതെന്നും അഭിഷേക് സൂചിപ്പിച്ചു.

ബംഗാളിലെ പ്രമുഖ ബിജെപി നേതാവായിരുന്ന മുന്‍ മന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂലില്‍ ചേര്‍ന്നത് ദിവസങ്ങള്‍ക്കുമുന്‍പാണ്. മുകുള്‍ റോയ് അടക്കം നിരവധി ബിജെപി നേതാക്കളും എംഎല്‍എമാരും ഇതിനകം തൃണമൂലിലേക്ക് കൂടുമാറിക്കഴിഞ്ഞിട്ടുണ്ട്. മമതയുടെ തെരഞ്ഞെടുപ്പുവിജയത്തിനു പിറകെ ബിജെപി ക്യാംപില്‍നിന്ന് തൃണമൂലിലേക്കുള്ള ഒഴുക്ക് ദിനംപ്രതി തുടരുകയാണ്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News