ബിഹാർ; വോട്ടർപ്പട്ടികയിലെ മാറ്റങ്ങൾ പ്രസിദ്ധീകരിക്കണം- സുപ്രീം കോടതി
നവംബർ നാലിന് ഹരജികൾ വീണ്ടും പരിഗണിക്കും
ന്യുഡൽഹി: ബിഹാറിൽ വോട്ടർ പട്ടികയിലെ മാറ്റങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി.മാറ്റങ്ങൾ പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ട്. ഒഴിവാക്കിയവരുടെ വിവരം നൽകണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നു. വോട്ടർപ്പട്ടികയിൽ വരുത്തിയ മാറ്റങ്ങൾ സുപ്രീം കോടതിക്ക് കൃത്യമായി എഴുതി നൽകണം. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണ്. അതിൽ നിന്ന് കമ്മീഷൻ ഒഴിഞ്ഞു മാറില്ല എന്ന വിശ്വാസമുണ്ടെന്നും കോടതി പറഞ്ഞു.
നവംബർ നാലിനാണ് ഹരജികൾ വീണ്ടും പരിഗണിക്കുന്നത്. ബിഹാറിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് 22 ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. നവംബർ 6, 11 തിയതികളിലായാണ് ബിഹാറിലെ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിയായി നടക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ നിർദേശം. ആരെയൊക്കെ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കി എന്ന് അറിയിക്കണമെന്ന് ഹരജിക്കാരും ആവശ്യപ്പെട്ടിരുന്നു.