ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍; പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ച എസ്.ഐക്ക് സസ്പെന്‍ഷന്‍

എട്ട് വയസുകാരിയെ മരിച്ച നിലയിലും പന്ത്രണ്ടുകാരിയെ ഗുരുതരമായി പരിക്കേറ്റ നിലയിലുമാണ് കണ്ടെത്തിയത്

Update: 2024-01-13 09:39 GMT
Editor : ലിസി. പി | By : Web Desk

പട്ന: ബിഹാറിൽ രണ്ട് ദലിത് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ ഒരാള്‍ പിടിയില്‍. പരിക്കേറ്റ 12കാരി ഗുരുതരാവസ്ഥയിൽ പട്ന എയിംസിൽ ചികിത്സയിലാണ്. പട്ന ഹിന്ദുനി ബദർ ഗ്രാമത്തിൽ ചാണകം ശേഖരിക്കാൻ പോയ മഹാ ദലിത് വിഭാഗത്തിൽപെട്ട പെൺകുട്ടികളെ തിങ്കളാഴ്ചയാണ് കാണാതായത്. എട്ട് വയസുള്ള പെൺകുട്ടിയെ മരിച്ച നിലയിലും 12 വയസുള്ള പെൺകുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയിലും പിന്നീട് കണ്ടെത്തി. നടന്നത് കൂട്ടബലാത്സംഗമാണെന്ന് കുടുംബം ആരോപിക്കുമ്പോഴും പ്രതി ഒരാൾ മാത്രമാണെന്ന് ആവർത്തിക്കുകയാണ് പൊലീസ്.

പിടിയിലായ പ്രതിയുടെ വിശദാംശങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. അതേസമയം, പരാതിയുമായി എത്തിയ പെൺകുട്ടികളുടെ ബന്ധുക്കളെ  മടക്കി അയച്ചെന്ന പരാതിയിൽ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറെ ബിഹാർ പൊലീസ് സസ്പെൻഡ് ചെയ്തു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News