ഒരു കിലോ തക്കാളിയുമായി വന്നാൽ ചിക്കൻ ബിരിയാണി സൗജന്യം; ഓഫറുമായി ഹോട്ടൽ

ബിരിയാണി വാങ്ങി അരക്കിലോ തക്കാളിയുമായി പോയവരാണ് കൂടുതലും. 350 പേരാണ് ബിരിയാണി വാങ്ങി തക്കാളിയുമായി പോയത്.

Update: 2021-11-25 14:24 GMT

ഒരു കിലോ തക്കാളിയുമായി വരുന്നവർക്ക് സൗജന്യ ചിക്കൻ ബിരിയാണി വാഗ്ദാനം ചെയ്ത് ഹോട്ടലുടമ. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ സൊത്തുപ്പാക്കത്തുള്ള ഒരു ഹോട്ടലിലാണ് തക്കാളിക്ക് പകരം ചിക്കൻ ബിരിയാണിയെന്ന വ്യത്യസ്തമായ ഓഫറുള്ളത്. ഒരു കിലോ ബിരിയാണി വാങ്ങിയാൽ അരക്കിലോ തക്കാളി അങ്ങോട്ടു നൽകുമെന്നും വാഗ്ദാനമുണ്ടായിരുന്നു.

തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഹോട്ടൽ പുതിയ ഓഫർ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മുതൽ വൈകീട്ട് മൂന്നു വരെയായിരുന്നു ഓഫർ കച്ചവടം. ഓഫർ പ്രഖ്യാപിച്ചതോടെ കടയിൽ ബിരിയാണി വാങ്ങാൻ നിരവധി ആളുകളെത്തി.

Advertising
Advertising




 ബിരിയാണി വാങ്ങി അരക്കിലോ തക്കാളിയുമായി പോയവരാണ് കൂടുതലും. 350 പേരാണ് ബിരിയാണി വാങ്ങി തക്കാളിയുമായി പോയത്. കടയിൽ 80 രൂപയാണ് ഒരു ബിരിയാണിയുടെ വില, അതേസമയം തമിഴ്‌നാട്ടിൽ ഒരു കിലോ തക്കാളിക്ക് 140 രൂപയാണ് വില.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News