'പണം നൽകി എംപിമാരെ സ്വാധീനിച്ചു': ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആരോപണവുമായി തൃണമൂൽ കോൺഗ്രസ്

ഒരംഗത്തിന്റെ വോട്ടിനായി 15-20 കോടി ചെലവഴിച്ചു. രഹസ്യ ബാലറ്റ് ആയതിനാൽ ക്രോസ് വോട്ട് കണ്ടുപിടിക്കാൻ കഴിയില്ലെന്നും അഭിഷേക് ബാനർജി

Update: 2025-09-11 06:36 GMT

കൊല്‍ക്കത്ത: ഉപരാഷ്ട്രപതി വോട്ടെടുപ്പിൽ ആരോപണവുമായി തൃണമൂൽ കോൺഗ്രസ്.

പണം നൽകി എംപിമാരെ സ്വാധീനിച്ചതായി റിപ്പോർട്ട് ഉണ്ടെന്ന് ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജി ആരോപിച്ചു.

ഒരംഗത്തിന്റെ വോട്ടിനായി 15-20 കോടി ചെലവഴിച്ചു. രഹസ്യ ബാലറ്റ് ആയതിനാൽ ക്രോസ് വോട്ട് കണ്ടു പിടിക്കാൻ കഴിയില്ലെന്നും അഭിഷേക് ബാനർജി ആരോപിച്ചു.  പ്രതിപക്ഷ 'ഇന്‍ഡ്യ' ബ്ലോക്കിന്റെ സ്ഥാനാർത്ഥിക്ക് അവകാശപ്പെട്ടതിനേക്കാും വോട്ടുകൾ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അഭിഷേക് ബാനര്‍ജിയുടെ വിമര്‍ശനം.

രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണനാണ്  തെരഞ്ഞെടുക്കപ്പെട്ടത്. 767 പാർലമെന്റംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ രാധാകൃഷ്ണൻ 452 വോട്ട് നേടി; പ്രതിപക്ഷ സ്ഥാനാർഥിയായ സുപ്രീം കോടതി മുൻ ജ‍ഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിക്കു 300 വോട്ടാണ് ലഭിച്ചത്.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News