70 വർഷത്തെ അധ്വാനം ഏഴു വർഷം കൊണ്ട് ബി.ജെ.പി നശിപ്പിക്കുന്നു: പ്രിയങ്ക ഗാന്ധി

കോൺഗ്രസ് കൊണ്ടുവന്ന പൊതു മേഖലാ സ്ഥാപനങ്ങൾ സർക്കാർ വിറ്റുതുലയ്ക്കുകയാണ്

Update: 2021-10-31 11:25 GMT

രാജ്യത്തെ ഭരണാധികാരികളുടെ 70 വർഷത്തെ അധ്വാനം ഏഴു വർഷം കൊണ്ട് ബിജെപി സർക്കാർ നശിപ്പിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗൊരഖ്പൂരിൽ നടത്തിയ പാർട്ടി റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. കോൺഗ്രസ് കൊണ്ടുവന്ന പൊതു മേഖലാ സ്ഥാപനങ്ങൾ സർക്കാർ വിറ്റുതുലയ്ക്കുകയാണ്. റയിൽവേ, റോഡുകൾ, എയർപോർട്ട് എന്നിവയെല്ലാം വിൽക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News