നിര്‍മല സീതാരാമൻ പാര്‍ലമെന്‍റിൽ; ബജറ്റ് അവതരണം തുടങ്ങി

ധനമന്ത്രിയുടെ ഒൻപതാമത്തെ ബജറ്റാണിത്

Update: 2026-02-01 06:11 GMT

ഡൽഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ മൂന്നാം ബജറ്റ് അവതരണം ലോക്സഭയിൽ തുടങ്ങി. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ വളർച്ചയുടെ പാതയിലാണെന്ന് ധനമന്ത്രി പറഞ്ഞു. ആഗോള പ്രതിസന്ധിക്കിടയിലും വളർച്ച നേടാനായി. ആഭ്യന്തര ഉൽപാദനം വര്‍ധിച്ചു. ദാരിദ്ര്യം കുറക്കാനായി. സർക്കാരിന്‍റെ എല്ലാ നടപടികളും പൗരന്മാരുടെ ക്ഷേമത്തിന് വേണ്ടിയാണെന്നും നിര്‍മല സീതാരാമൻ കൂട്ടിച്ചേര്‍ത്തു.

ഇതോടെ തുടര്‍ച്ചയായി ധനമന്ത്രിയെന്ന റെക്കോഡ് നിര്‍മല സീതാരാമന് സ്വന്തമായി. പന്ത്രണ്ട് ലക്ഷം വരെ വരുമാനം ഉള്ളവരെ ആദായ നികുതിയിൽ നിന്ന് കഴിഞ്ഞ തവണ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ആദായനികുതിയിൽ കാര്യമായ ഇളവ് ഇത്തവണ പ്രതീക്ഷിക്കുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽകണ്ട് ബജറ്റിൽ പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ.

Advertising
Advertising

ബജറ്റിൽ പരിഗണിക്കാനായി 29 ആവശ്യങ്ങളടങ്ങിയ കത്ത് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിർമലക്ക് നൽകിയിട്ടുണ്ട്. ട്രംപ് ഉയർത്തുന്ന താരിഫ് ഭീഷണി മറികടക്കാൻ ബജറ്റിൽ എന്തുണ്ടാകും എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News