ബജറ്റ് അവതരണത്തിന് മുൻപേ പ്രചാരണത്തിനായി ഒരുങ്ങി ബിജെപി

ഫെബ്രുവരി 12 വരെ രാജ്യമാകെ പ്രചാരണ പരിപാടി നടത്താനാണ് തീരുമാനം

Update: 2023-02-01 03:49 GMT
Advertising

ന്യൂഡൽഹി: തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ ഇടംപിടിക്കുമെന്ന് സൂചന. ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് കേന്ദ്രബജറ്റ് അവതരിപ്പിക്കും.

ബജറ്റ് അവതരണത്തിന് മുൻപേ ബജറ്റ് പ്രചാരണത്തിനായി ഒരുങ്ങി ബിജെപി . ഫെബ്രുവരി 12 വരെ രാജ്യമാകെ പ്രചാരണ പരിപാടി നടത്താനാണ് തീരുമാനം. ഇതിനായി സുശീൽ മോദിയുടെ അധ്യക്ഷതയിൽ 9 അംഗസമിതി രൂപികരിച്ചിട്ടുണ്ട്. ഫെബ്രുവരി 4,5 തിയതികളിൽ 50 ഇടങ്ങളിൽ കേന്ദ്രമന്ത്രിമാർ പ്രചാരണം നടത്തും. ജില്ലാ, നിയോജക മണ്ഡലം, ബൂത്ത് തലം മുതൽ വിപുലമായ പരിപാടികൾക്കാണ് പദ്ധതിയിട്ടിരിക്കുന്നത്.

ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ആണിത്. 9 സംസ്ഥാനങ്ങളിൽ നിയമസഭാ തെരെഞ്ഞെടുപ്പ് ഈ വർഷം നടക്കാനിരിക്കെയാണ് ബജറ്റ് എത്തുന്നത്. നിലവിൽ പദ്ധതികൾ നടപ്പാക്കാൻ മതിയായ പണം ഇല്ലാത്ത അവസ്ഥയാണ്. ധന സമാഹരണത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുക എന്ന പതിവ് രീതി തന്നെ തുടരുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

നികുതിയിൽ നിന്നുള്ള ഒഴിവാക്കല്‍ ആദായ നികുതി പരിധി വര്‍ധിപ്പിക്കല്‍ എന്നിവ കാത്തിരിക്കുന്ന മധ്യവർഗത്തെ സന്തോഷിപ്പിക്കുന്ന ബജറ്റ് എന്ന സാധ്യതയും തള്ളിക്കളയാനാവില്ല. ജി എസ് ടി നഷ്ടപരിഹാരം നൽകുന്നത് നീട്ടുമെന്ന പ്രതീക്ഷയിലാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ.

യാത്രാസൗകര്യം വികസിപ്പിക്കാനായി സിൽവർ ലൈൻ പദ്ധതിയാണ് ഇടത് പക്ഷ സർക്കാർ മുന്നോട്ട് വച്ചതെന്നും പേര് മാറ്റിയാൽ പോലും അതിവേഗ പാത ഉപേക്ഷിക്കരുതെന്നും എ .എം ആരിഫ് എംപി ആവശ്യപ്പെട്ടു

ജി20 ഉച്ചകോടിയുടെ ആതിഥേയ രാജ്യം എന്ന നിലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ തുക മാറ്റിവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എ .എം ആരിഫ് എം.പി പറഞ്ഞു. എയിംസ്, ശബരി റെയിൽ പദ്ധതി, മെട്രോ വികസനം എന്നീ പദ്ധതികളാണ് ബജറ്റിന്റെ പച്ചക്കൊടി കാത്ത് കിടക്കുന്നതെന്നും 28 വർഷമായി റെയിൽവേയിൽ കേരളത്തിന് പുതിയ പാത പ്രഖ്യാപിക്കാത്തതിനാൽ ഈ ബജറ്റ് ഏറെ പ്രതീക്ഷയോടെയാണ് കേരളം കാത്തിരിക്കുന്നതെന്നും എ .എം ആരിഫ് കൂട്ടിച്ചേർത്തു.

Full View

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News