Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഉത്തർപ്രദേശ്: ബലിപെരുന്നാളിന് മുന്നോടിയായി ഹിൻഡൺ വിമാനത്താവളത്തിന് സമീപമുള്ള മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും മാംസക്കടകളുടെ പ്രവർത്തനവും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് ബിജെപി എംഎൽഎ നന്ദ് കിഷോർ ഗുർജാർ ഗാസിയാബാദ് പൊലീസിന് കത്തെഴുതി.
लोनी में प्रशासन एयरक्राफ्ट ऑर्डिनेंस, पशुधन अधिनियम, 1960 का पालन, गौवंशों व अन्य किसी जीव की हत्या न हो यह सुनिश्चित करें।
— Nand Kishor Gurjar (@nkgurjar4bjp) June 1, 2025
-सूचना प्राप्त हुई है कि बड़े पैमाने पर लोनी में पशुओं का कटान किया जा सकता है, ऐसे में कुछ लोग संवेदनशील लोनी के माहौल को बिगाड़ने के लिए गौवंशों की… pic.twitter.com/KfaIWSVjmb
'ഓർഡിനൻസ് പ്രകാരം മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും മാംസക്കടകൾ നടത്തുന്നതും അസ്ഥികൾ ശേഖരിക്കുന്നതും നിരോധിച്ചിരിക്കുന്നു. ഇത് ചെയ്യുന്നത് രാജ്യദ്രോഹത്തിന്റെ വിഭാഗത്തിൽ പെടുന്നു.' ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സുരേന്ദ്ര നാഥ് തിവാരിക്ക് എഴുതിയ കത്തിൽ അദ്ദേഹം എഴുതി.
കഴിഞ്ഞ വർഷം മുസ്‌ലിം സമൂഹം ആഘോഷിച്ചതുപോലെ ഈദ് ആഘോഷിക്കാൻ ഗുർജാർ ആഹ്വാനം ചെയ്തു. ആടിന്റെ ആകൃതിയിലുള്ള കേക്ക് മുറിച്ച് പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ ഈദ് ആഘോഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാസിയാബാദിലെ ലോണിയിൽ നിന്നുള്ള നിയമസഭാംഗമായ നന്ദ് കിഷോർ ഗുർജാർ മുമ്പും മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്.