ബിജെപി നടപ്പാക്കുന്നത് പ്രകോപനത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം: മമതാ ബാനർജി

കേന്ദ്രസർക്കാറിന്റെ പുതിയ പദ്ധതിയായ അഗ്നിപഥിനെതിരെയും മമത രൂക്ഷ വിമർശനമുന്നയിച്ചു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളെ വിഡ്ഢികളാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു.

Update: 2022-06-20 09:08 GMT
Advertising

ന്യൂഡൽഹി: പ്രകോപനത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയമാണ് ബിജെപി രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപി മുൻ വക്താവ് നുപൂർ ശർമക്കെതിരെയും അവർ വിമർശനമുന്നയിച്ചു. ''സംസ്ഥാനത്ത് സംഘർഷമുണ്ടായാൽ നമ്മൾ നടപടിയെടുക്കും. പക്ഷെ ഈ സ്ത്രീയെ (നുപൂർ ശർമ) ഇപ്പോഴും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ്? അവരെ അറസ്റ്റ് ചെയ്യില്ലെന്ന് എനിക്കറിയാം. പൊലീസിന് മുമ്പാകെ ഹാജരാകാൻ നാലാഴ്ച സമയമാണ് ഇന്ന് അവർ കൊൽക്കത്ത പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്''-മമത പറഞ്ഞു.

കേന്ദ്രസർക്കാറിന്റെ പുതിയ പദ്ധതിയായ അഗ്നിപഥിനെതിരെയും മമത രൂക്ഷ വിമർശനമുന്നയിച്ചു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളെ വിഡ്ഢികളാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു. അഗ്നിപഥ് പദ്ധതി സായുധസേനകൾക്ക് അപമാനമാണെന്നും അവർ പറഞ്ഞു.

അഗ്നിപഥിലൂടെ സ്വന്തം സായുധ കേഡർമാരെ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നാലു വർഷങ്ങൾക്ക് ശേഷം അവർ എന്ത് ചെയ്യും? യുവാക്കളുടെ കയ്യിൽ ആയുധം വെച്ചുകൊടുക്കാനാണോ ബിജെപി ശ്രമിക്കുന്നതെന്നും അവർ ചോദിച്ചു. ഓരോ വർഷവും രണ്ടു കോടി തൊഴിലവസരങ്ങളാണ് അവർ വാഗ്ദാനം ചെയ്തത്. പക്ഷെ ഇപ്പോൾ അഗ്നിപഥ് പോലുള്ള പദ്ധതികളിലൂടെ അവർ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്-മമത കൂട്ടിച്ചേർത്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News