കഴിഞ്ഞ വർഷം ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത് 477 കോടി രൂപ; കോൺഗ്രസിന് 74.50 കോടിയും

വിവിധ സ്ഥാപനങ്ങളിൽനിന്നും ട്രസ്റ്റുകളിൽനിന്നും വ്യക്തികളിൽനിന്നുമായാണ് ബി.ജെ.പിക്ക് 4,77,54,50,077 രൂപ ലഭിച്ചത്

Update: 2022-05-31 14:50 GMT
Editor : afsal137 | By : Web Desk

ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷത്തിൽ ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത് 477.5 കോടി രൂപയെന്ന് കണക്ക്. 74.50 കോടിയാണ് കോൺഗ്രസിനും സംഭാവനയായി ലഭിച്ചു. ഇരുപാർട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനു സമർപ്പിച്ച സംഭാവന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വിവിധ സ്ഥാപനങ്ങളിൽനിന്നും ട്രസ്റ്റുകളിൽനിന്നും വ്യക്തികളിൽനിന്നുമായാണ് ബി.ജെ.പിക്ക് 4,77,54,50,077 രൂപ ലഭിച്ചത്. തെരഞ്ഞെടുപ്പ് നിയമപ്രകാരം 20,000 രൂപയിൽ കൂടുതൽ സംഭാവന ലഭിച്ച പാർട്ടികൾ കണക്കുകൾ തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ സമർപ്പിക്കേണ്ടതുണ്ട്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News