ഡൽഹിയിൽ പൊലീസിന് മുന്നിൽ പ്രതിഷേധക്കാരെ മർദിച്ച് ബിജെപി- ആർഎസ്എസ് ഗുണ്ടകൾ;മോദിയും അമിത് ഷായും രാജ്യത്ത് ഗുണ്ടാരാജ് നടപ്പാക്കിയെന്ന് കോൺഗ്രസ്
യുവാവിനെയും യുവതിയെയും മർദിക്കുന്നതും യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധത്തിനിടെ ഡൽഹിയിൽ യുവാവിനെയും യുവതിയെയും ചിലർ മർദിക്കുന്ന ദൃശ്യങ്ങൾ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ച് കോൺഗ്രസ്.
ആക്രമണം നടത്തിയവർ ബിജെപി–ആർഎസ്എസ് പ്രവർത്തകരാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. സംഭവസമയത്ത് പൊലീസ് ഇടപെടാതെ നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്ന് കോൺഗ്രസ് വിമർശിച്ചു.യുവാവിനെയും യുവതിയെയും മർദിക്കുന്നതും യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം.യുവതിയെ നിലത്തിട്ട് മർദിക്കുമ്പോൾ പൊലീസ് കാഴ്ചക്കാരായി നിൽക്കുകയാണെന്നും കോൺഗ്രസ് പറഞ്ഞു.
അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്താനെത്തിയ കോക്ക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അഭിജീത് ദിപ്‌കെ, സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരെ ഡൽഹി പൊലീസ് വിമാനത്തിനുള്ളിൽവെച്ച് കസ്റ്റഡിയിലെടുത്തു. മുംബൈയിൽനിന്നെത്തിയ വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെയായിരുന്നു നടപടി. മൂവരെയും ഡൽഹിയിലെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.
വിമാനത്തിനുള്ളിലേക്ക് എത്തിയ പൊലീസിനോട്, “ഞങ്ങൾ അറസ്റ്റിലാകാനാണ് വന്നത്, അറസ്റ്റ് ചെയ്തോളൂ” എന്ന് അഭിജീത് ദിപ്‌കെ പറയുന്ന ദൃശ്യങ്ങൾ സിജെപി പങ്കുവെച്ചിരുന്നു.‘ആയിരങ്ങളെ അറസ്റ്റ് ചെയ്ത് ഇന്ന് സമരം അവസാനിക്കുമെന്ന് കേന്ദ്ര സർക്കാർ കരുതി. പക്ഷേ, സമരം നാളെയും തുടരും’ എന്ന് സിജെപി നേതാവ് അജിങ്ക്യ ഷിൻഡെ പ്രതികരിച്ചു. കസ്റ്റഡിയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും സമരം നാളെയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
दिल्ली पुलिस के सामने BJP-RSS के गुंडे प्रोटेस्टर्स को मार रहे हैं।
मोदी-शाह ने पूरे देश में गुंडाराज कायम कर दिया है।
वीडियो में दिख रहा है कि गुंडे एक लड़की को जमीन पर गिराकर मार रहे हैं और पुलिस तमाशा देख रही है। https://t.co/cBDjcNtv5Q
— Congress (@INCIndia) October 10, 2026