സിജെപി സമരത്തിന് ഐക്യദാർഢ്യം; നടൻ ഇമ്രാൻ ഖാൻ അടക്കം 400 പേർ മുംബൈയിൽ കസ്റ്റഡിയിൽ

മഹാത്മാഗാന്ധിയുടെ കൊച്ചുമകനും 'ഹം ഭാരത് കേ ലോഗ്' തലവനുമായ തുഷാർ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തു

Update: 2026-10-10 13:04 GMT

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ സംഘടിപ്പിച്ച പ്രതിഷേധങ്ങൾക്കിടെ ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ അടക്കം നാനൂറിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആഗസ്റ്റ് ക്രാന്തി മൈതാനത്ത് അടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തത്.

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിലും, വോട്ടർ രജിസ്‌ട്രേഷനുള്ള ഫോം 6 മായി ബന്ധപ്പെട്ട മാറ്റങ്ങളിലും കൃത്രിമം നടന്നുവെന്ന് ആരോപിച്ച് സിജെപി ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധത്തിനാണ് മുംബൈയിലും പിന്തുണയർപ്പിച്ച് കൂട്ടായ്മകൾ സംഘടിപ്പിച്ചത്.

Advertising
Advertising

തുഷാർ ഗാന്ധിയുടെ നേതൃത്വത്തിലുള്ള 'ഹം ഭാരത് കേ ലോഗ്' എന്ന സംഘടനയിലെ അംഗങ്ങളും സിപിഎം പ്രവർത്തകരുമടക്കം 200-ഓളം പേരെ നേരത്തെ തന്നെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അനുമതിയില്ലാതെ സംഘടിച്ചതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

മഹാത്മാഗാന്ധിയുടെ കൊച്ചുമകനും 'ഹം ഭാരത് കേ ലോഗ്' തലവനുമായ തുഷാർ ഗാന്ധിയെ ബാന്ദ്രയിൽ നിന്നാണ് കസ്റ്റഡിയിലെടുത്ത് ഡിഎൻ നഗർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. വൈകിട്ട് 3.30-ന് ആഗസ്റ്റ് ക്രാന്തി മൈതാനത്ത് ഒത്തുകൂടാൻ അദ്ദേഹം എക്‌സിലൂടെ ആഹ്വാനം ചെയ്തിരുന്നു. വിവരമറിഞ്ഞ് നിരവധി പേർ പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടുകയും ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ സ്റ്റേഷൻ സന്ദർശിക്കുകയും ചെയ്തു. ആക്ടിവിസ്റ്റ് ഫിറോസ് മിഥിബോർവാലയെയും അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് എംഐഡിസി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

തെക്കൻ മുംബൈയിലെ ഹുതാത്മ ചൗക്കിന് സമീപം പ്രതിഷേധിച്ച പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) പ്രവർത്തകരെയും മറ്റൊരു നടപടിയിലൂടെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് വളരെ ക്രൂരമായാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതെന്ന് സമരത്തിൽ പങ്കെടുത്ത റുബൈദ് ഭോജാനി ആരോപിച്ചു. വോട്ട് ചെയ്ത പ്രധാനമന്ത്രി വഞ്ചിച്ചെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം ആഗസ്റ്റ് ക്രാന്തി മൈതാനം സമരം നടത്താൻ നിർദേശിക്കപ്പെട്ട സ്ഥലമല്ലെന്നും, ക്രമസമാധാന പാലനം ഉറപ്പാക്കാനാണ് മുൻകരുതൽ നടപടി സ്വീകരിച്ചതെന്നും അധികൃതർ അറിയിച്ചു. ദാദറിലെ ശിവാജി പാർക്കിൽ വനിതാ ഉദ്യോഗസ്ഥരടക്കം വൻ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും നഗരത്തിലുടനീളം സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News