അടുത്ത 40 വർഷം ബി.ജെ.പി ഇന്ത്യ ഭരിക്കും: അമിത് ഷാ

''കേരളം, ആന്ധ്രാപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ശുഭപ്രതീക്ഷയുണ്ട്''

Update: 2022-07-03 12:49 GMT

തെലങ്കാന: അടുത്ത 40 വർഷം വരെ ഇന്ത്യ ബിജെപി ഭരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷാ. ഇന്ത്യ ലോകത്തിന്‍റെ വഴികാട്ടിയായി മാറുമെന്നും അമിത് ഷാ പറഞ്ഞു. ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ ആണ് പരാമർശം. 

കോണ്‍ഗ്രസില്‍ കുടുംബാധിപത്യമാണ്.  തെലങ്കാനയിലും പശ്ചിമ ബംഗാളിലും ഇതു തന്നെയാണ് അവസ്ഥ. ഈ രണ്ട് സംസ്ഥാനങ്ങളിലേയും കുടുംബവാഴ്ച അവസാനിപ്പിക്കുമെന്നും ഇരു സംസ്ഥാനങ്ങളിലും  ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.  

കേരളം, ആന്ധ്രാപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ബിജെപിക്ക് ശുഭപ്രതീക്ഷയുണ്ട്. ഇന്ത്യയെ ശക്തമായ രാജ്യമാക്കി മാറ്റാന്‍ നാല്‍പ്പത് വര്‍ഷമെങ്കിലും ബി.ജെ.പി ഇന്ത്യ ഭരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഹൈദരാബാദിൽ നടക്കുന്ന ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് യോഗം ഇന്ന് സമാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തെ അഭിസംബോധന ചെയ്യും.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News