രാകേഷ് ടികായത്തിന്റെ ദേഹത്ത് കരിമഷി ഒഴിച്ചു; ഭാരത് കിസാൻ യോഗത്തിൽ കൂട്ടത്തല്ല്

കർണാടകയിലെ ഒരു കർഷക നേതാവ് കൈക്കൂലി വാങ്ങുന്നതിന്റെ ഒളികാമറാ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ വിശദീകരണത്തിനായി ബംഗളൂരുവിൽ വാർത്താസമ്മേളനം വിളിച്ചതായിരുന്നു രാകേഷ് ടികായത്ത്

Update: 2022-05-30 10:01 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: ഭാരത് കിസാൻ യൂനിയൻ(ബി.കെ.യു) യോഗത്തിൽ സംഘഷം. കർഷക നേതാവും ബി.കെ.യു തലവനുമായ രാകേഷ് ടികായത്തിന്റെ ദേഹത്ത് കരിമഷി ഒഴിച്ചു. ബി.കെ.യു വിമതരാണ് സംഭവത്തിനു പിന്നിലെന്നാണ് വിവരം.

ഇന്ന് ബംഗളൂരുവിൽ വാർത്താസമ്മേളനത്തിനിടെയായിരുന്നു വിമതരുടെ ആക്രമണം. ഒരു സംഘമാളുകളെത്തി ടികായത്തിന്റെ ദേഹത്ത് മഷി ഒഴിക്കുകയായിരുന്നു. പിന്നാലെ നേതാക്കന്മാരും വിമതരും തമ്മിൽ കൈയേറ്റമുണ്ടായി. ഇത് കൂട്ടത്തല്ലിലാണ് കലാശിച്ചത്. ആളുകൾ പരസ്പരം ഏറ്റുമുട്ടുകയും വേദിയിലെ കസേര എടുത്തടിക്കുകയും ചെയ്തു. സംഭവത്തിൽ മൂന്നുപേരെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Full View

കേന്ദ്ര സർക്കാർ അടുത്തിടെ പിൻവലിച്ച കാർഷിക നിയമത്തിനെതിരായ കർഷക പ്രക്ഷോഭത്തിന്റെ മുഖമായിരുന്നു ടികായത്ത്. കർണാടകയിലെ ഒരു കർഷക നേതാവ് കൈക്കൂലി വാങ്ങുന്നതിന്റെ ഒളികാമറാ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ വിശദീകരണത്തിനായി ബംഗളൂരുവിൽ വാർത്താസമ്മേളനം വിളിച്ചതായിരുന്നു അദ്ദേഹം. യോഗത്തിന് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് രാകേഷ് ടികായത്ത് ആരോപിച്ചു.

Summary: Black ink was thrown at farmer leader Rakesh Tikait at a press conference in Bengaluru at a Bharatiya Kisan Union (BKU) meeting

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News